ernakulam local

പോലിസിനെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍

വൈപ്പിന്‍: അയല്‍വാസിയായ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെ പരാതിയിലെ പ്രതി സര്‍ക്കിള്‍ ഓഫിസില്‍ അനധികൃതമായി കയറി പോലിസുകാരെ കൈയേറ്റം ചെയ്യുകയും ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായി.
തെക്കന്‍ മാലിപ്പുറം ചുള്ളിപ്പറമ്പില്‍ പാച്ചു എന്നു വിളിക്കുന്ന ഫൗസാന്‍(23) ആണ് അറസ്റ്റിലായത്.
പോലിസിനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.
കൂടാതെ വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയതിനു വീട്ടമ്മയുടെ മൊഴി പ്രകാരം മറ്റൊരു കേസും എടുത്തതായി ഞാറക്കല്‍ പോലിസ് അറിയിച്ചു. ചൊവ്വാഴ്ച ഞാറക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലാണ് യുവാവ് പരാക്രമം കാണിച്ചത്.
പ്രതിയുടെ വീട്ടില്‍ കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന ആരോപണത്താല്‍ പോലിസും എക്‌സൈസും ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ഇതിനുകാരണം അയല്‍വാസിയായ വീട്ടമ്മയാണെ് ധരിച്ചാണത്രേ യുവാവ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയതെ് പോലിസ് പറഞ്ഞു.
ഇതിനെതിരെ വീട്ടമ്മ നല്‍കിയ പരാതിയില്‍ പ്രതിയുടെ മാതാവിനെ പോലിസ് സര്‍ക്കിള്‍ ഓഫിസില്‍ വിളിച്ചു വരുത്തിയ സമയത്താണ് പ്രതി സര്‍ക്കിള്‍ ഓഫിസിലേക്ക് ഓടിക്കയറി പോലിസിനെ കൈയേറ്റം ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it