kannur local

പോലിസിനെ ആക്രമിച്ച പ്രതിക്ക് തടവുംപിഴയും

കണ്ണൂര്‍: പോലിസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതി അഴീക്കോട് കപ്പക്കടവിലെ പുത്തന്‍പുരയില്‍ പി പി രജിലി(33)നെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടര മാസം തടവിനും 2000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. അഴീക്കോട് ചാലില്‍ ബിജെപിയുടെ കൊടിതോരണങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നെത്തിയ പോലിസിനു നേരെ കല്ലെറിയുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.

.
Next Story

RELATED STORIES

Share it