ernakulam local

പോരാട്ടം ശക്തമാക്കി ഉപജില്ലകള്‍

മൂവാറ്റുപുഴ: കൗമാര കലാമേള രണ്ടു ദിവസം പിന്നിടുമ്പോള്‍ കിരീടത്തിനായി ഉപജില്ലകള്‍ പോരാട്ടം ശക്തമാക്കി. ആദ്യദിനം മുന്നില്‍ നിന്ന ആലുവയെ പിന്തള്ളി നിലവിലെ ജേതാക്കളായ നോര്‍ത്ത് പറവൂര്‍ ഇന്നലെ നേട്ടം കൊയ്തു. നോര്‍ത്ത് പറവൂരിന് 340 പോയിന്റുള്ളപ്പോള്‍ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ ആലുവ രണ്ടാമതുണ്ട്്. 323 പോയിന്റുള്ള തൃപ്പൂണിത്തുറയാണ് മൂന്നാം സ്ഥാനത്ത്. എറണാകുളം (315), പെരുമ്പാവൂര്‍ (315), കോലഞ്ചേരി (312) ഉപജില്ലകളാണ് യഥാക്രമം നാലു മുതല്‍ ആറുവരെ സ്ഥാനങ്ങളില്‍. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 147 പോയിന്റാണ് നോര്‍ത്ത് പറവൂരിനുള്ളത്. 144 പോയിന്റുള്ള കോലഞ്ചേരിയാണ് രണ്ടാമത്. ആലുവ 143 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 147 പോയിന്റുള്ള ആലുവയാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്നില്‍. നോര്‍ത്ത് പറവൂരിനാണ് രണ്ടാം സ്ഥാനം (141). മൂന്നാമതുള്ള എറണാകുളത്തിന് 134 പോയിന്റുണ്ട്്. യുപി വിഭാഗത്തില്‍ കോതമംഗലത്തിനാണ് ലീഡ് (72). പെരുമ്പാവൂര്‍ (67) രണ്ടാമതും തൃപ്പൂണിത്തുറ (63) മൂന്നാമതുമുണ്ട്്. സ്‌കൂള്‍ വിഭാഗത്തില്‍ ഹയര്‍ സെക്കന്ററിയില്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം എച്ച്എസ്എസും നോര്‍ത്ത് പറവൂര്‍ ഗവ.എച്ച്എസ്എസും 59 പോയിന്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഹൈസ്‌കൂളില്‍ മൂവാറ്റുപുഴ സെന്റ്. അഗസ്റ്റിന്‍ ഗേള്‍സ് സ്‌കൂളാണ് മുന്നില്‍, 45 പോയിന്റുണ്ട്്. അറബിക് കലോല്‍സവത്തില്‍ യുപി വിഭാഗത്തിലും (46) ഹൈസ്‌കൂളിലും (54) പെരുമ്പാവൂരാണ് മുന്നില്‍. സ്‌കൂള്‍ വിഭാഗത്തില്‍ യുപിയില്‍ തമ്മനം എംപിഎംഎച്ച്എസ്എസിന് 26 പോയിന്റുണ്ട്. ഹൈസ്‌കൂളില്‍ 40 പോയിന്റുള്ള എടവനക്കാട് എച്ച്‌ഐഎച്ച്എസ്എസാണ് ആദ്യ പടിയില്‍. സംസ്‌കൃതോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും(48)യുപി വിഭാഗത്തിലും (61) ആലുവയ്ക്കാണ് ലീഡ്.
Next Story

RELATED STORIES

Share it