Flash News

പോരാട്ടം ഇന്ന് കടുക്കും, അര്‍ജന്റീനയ്ക്ക് അഗ്നിപരീക്ഷ

പോരാട്ടം ഇന്ന് കടുക്കും, അര്‍ജന്റീനയ്ക്ക് അഗ്നിപരീക്ഷ
X


ബെര്‍ലിന്‍: നിലവിലെ ഫുട്‌ബോള്‍ ലോകകപ്പ് ചാംപ്യന്‍മാരായ ജര്‍മനിയെ തളയ്ക്കാന്‍ അഞ്ച് തവണ ലോകകപ്പ് കിരീടങ്ങള്‍ ഉയര്‍ത്തിയ ബ്രസീല്‍പട ഇന്ന് പുലര്‍ച്ചെ അങ്കപ്പോരിനിറങ്ങുന്നു. മറ്റൊരങ്കത്തില്‍ നിലവിലെ ലോകകപ്പ് റണ്ണേഴ്്‌സ് അപ്പായ അര്‍ജന്റീന സ്‌പെയിനിനെ നേരിടും. മറ്റ് മല്‍സരങ്ങളില്‍ ഫ്രാന്‍സ് ലോകകപ്പ് ആതിഥേയരായ റഷ്യയുമായും ഇംഗ്ലണ്ട് ഇറ്റലിയുമായും കൊളംബിയ ആസ്‌ത്രേലിയയുമായും ചിലി ഡെന്‍മാര്‍ക്കുമായും ഈജിപ്തി ഗ്രീസുമായും കൊമ്പുകോര്‍ക്കും.
അവസാന മൂന്ന് മല്‍സരങ്ങളില്‍ സ്‌പെയിനുമായും ഫ്രാന്‍സുമായും ഇംഗ്ലണ്ടുമായും സമനില പാലിച്ച് ജര്‍മനി കളത്തിലിറങ്ങുമ്പോള്‍ താരതമ്യേന ദുര്‍ബലരായ റഷ്യയെ 3-0ന് തകര്‍ത്തതിന്റെ ആത്മ വിശ്വാസത്തിലാണ് ബ്രസീല്‍ തന്ത്രം മെനയുന്നത്. വെള്ളിയാഴ്ച കഴിഞ്ഞ സൗഹൃദ മല്‍സരത്തില്‍ സ്‌പെയിനിനെതിരേ 1-1ന് സമനില കണ്ടെത്തിയാണ് ജര്‍മനി  സൗഹൃദ  മല്‍സര സീസണ്‍ ആരംഭിച്ചത.്  മുമ്പ് ഇംഗ്ലണ്ടിനോട് സമനില പാലിച്ചും ചിലിയെ 3-1ന് തകര്‍ത്തും വരവറിയിച്ചാണ് ബ്രസീല്‍ റഷ്യയെ പരാജയപ്പെടുത്തിയത്. എന്നാല്‍ അവസാന മല്‍സരമായ 2014ലെ ലോകകപ്പ് സെമിയില്‍  ഇരു ടീമും നേരിട്ട് പോരടിച്ചപ്പോള്‍ ബ്രസീലിനെ 7-1ന് മുട്ടുകുത്തിച്ചതിന്റെ ആശ്വാസത്തിലാണ് ലോകറാങ്കിങില്‍ ടോപ്പര്‍മാരായ ജര്‍മനി രണ്ടാം റാങ്കുകാരായ ബ്രസീലുമായി മാറ്റുരയ്ക്കുന്നത്. തന്ത്രജ്ഞന്‍ എംറെ കാനും കുന്തമുനകളായ മെസൂദ് ഓസിലും തോമസ് മുള്ളറുമില്ലാതെ ജര്‍മനി കളത്തിലിറങ്ങുമ്പോള്‍ മുഖ്യ താരങ്ങളെയെല്ലാം കളത്തിലിറക്കിയാണ് ബ്രസീലിന്റെ പടപ്പുറപ്പാട്. ജോവാചിം ലോയും ലെറോയ് സെയ്‌നും ഇകേ ഗുണ്ടകനും ജര്‍മനി നിരയിലിറങ്ങുമെന്നതും സംശയകരമാണ്.

അര്‍ജന്റീനയ്ക്ക് പൂട്ടിടാന്‍ സ്‌പെയിന്‍
കാല്‍പന്തിലെ കരുത്തരാ മെസ്സിപ്പടയെ പൂട്ടാന്‍ സ്പാനിഷ് കാളകള്‍ ഇന്ന് സ്വന്തം തട്ടകത്തില്‍. ഇക്കഴിഞ്ഞ സൗഹൃദ മല്‍സരത്തില്‍ ജര്‍മനിയെ 1-1ന് സമനിലയില്‍ തളച്ച സ്‌പെയിനിനെയാണ് സൗഹൃദ മല്‍സരത്തില്‍ ഇറ്റലിയെ 2-0ന് തറപറ്റിച്ച അര്‍ജന്റീന നേരിടാനൊരുങ്ങുന്നത്. ലയണല്‍ മെസ്സിയില്ലാതെ ഇറ്റലിയെ പരാജയപ്പെടുത്തിയ കാറ്റലന്‍സ് ഇന്ന് മെസ്സിയുമായി കളത്തിലിറങ്ങുമ്പോള്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിക്കും. എന്നാല്‍ 2016ലെ യുറോപ്യന്‍ ചാംപ്യന്‍ഷിപ്പിലെ നോക്കൗട്ട് റൗണ്ടില്‍ കടന്ന ശേഷം അപരാജിതമായാണ് സ്‌പെയിന്‍ ഇതുവരെ മുന്നേറിയത്. ആയതിനാല്‍ കരുത്തരായ സ്‌പെയിനിനെ കരുത്തിന്റെ അതേ നാണയം കൊണ്ട് അര്‍ജന്റീനയ്ക്ക് പരാജയപ്പെടുത്താന്‍ നന്നേ പാടുപെടണ്ടി വരും.അവസാനം കഴിഞ്ഞ രണ്ടു കോപ്പ അമേരിക്ക കിരീടവും ഒരു ലോകകപ്പും ചൂണ്ടിനടുത്ത് വച്ച് എതിരാളികള്‍ തട്ടിപ്പറിച്ചതിന്റെ വാശിയില്‍ ഇത്തവണത്തെ ലേകകപ്പെങ്കിലും അക്കൗണ്ടിലാക്കാനുറച്ച് മെസ്സിപ്പട കളത്തിലിറങ്ങുമ്പോള്‍ സൗഹൃദ മല്‍സരങ്ങളിലൂടെ അപരാജിത മുന്നേറ്റം നടത്താനാണവര്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള ടീമില്‍ ലോകകപ്പ് പ്രതീക്ഷയര്‍പ്പിച്ച ലയണല്‍ മെസ്സിയുടെ ടീമിന് തിരിച്ചുവരാന്‍ കൂടിയുള്ള മല്‍സരവുമാണ് അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങള്‍.
Next Story

RELATED STORIES

Share it