പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സമ്മേളനം ഇന്ന്

പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സമ്മേളനം ഇന്ന്
X


ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായ പ്രചാരണ സമ്മേളനം ഇന്നു ഡല്‍ഹിയില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, മൗലാന ഉമര്‍ ബിന്‍ മഹ്ഫൂസ് റഹ്മാനി, കമാല്‍ ഫാറൂഖി, മൗലാന അന്‍സാര്‍ റിളാ സാഹിബ്, എ സഈദ് സംബന്ധിക്കും.  “'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന തലക്കെട്ടില്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിലാണ് സമ്മേളനം. സംഘടനയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ തള്ളിപ്പറഞ്ഞു. സംഘടനയെ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി നേതാക്കള്‍ വ്യക്തമാക്കി. നാറാത്ത് ആയുധ ക്യാംപ്, ലൗ ജിഹാദ് തുടങ്ങി സംഘടനയ്‌ക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ 2010 മുതല്‍ നിലവിലുള്ളതാണ്. ഇതൊക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നു കോടതികള്‍ തന്നെ തെളിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, ദേശീയ സെക്രട്ടറി അനീസ് മുഹമ്മദ്, എ എസ് ഇസ്മാഈല്‍ സംസാരിച്ചു.അതിനിടെ, സമ്മേളനത്തിന് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് അനുകൂല സംഘടനകളായ ഓള്‍ ഇന്ത്യ തന്‍സീമെ ഉലമ, മുസ്‌ലിം രാഷ്ട്രീയ മഞ്ച് എന്നിവ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it