thrissur local

പോട്ടോര്‍ ഭാരതീയ വിദ്യാഭവനിലെ അധ്യാപക സമരം ഒത്തുതീര്‍പ്പായി

തൃശൂര്‍: പുഴയ്ക്കല്‍ പോട്ടോര്‍ ഭാരതീയ വിദ്യാഭന്‍ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപികമാരെ തിരിച്ചെടുക്കുക, സ്‌കൂള്‍ മാനേജ്‌മെന്റ് നീതി പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപികമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. പോട്ടേര്‍ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ട പ്രൊബേഷന്‍ അധ്യാപികമാരായിരുന്ന സിന്ധു പി ഡി, നൈസി വി ആര്‍, കാര്‍ത്തിക പി എം, ശ്രീലത കെ എന്നിവരെ തിരിച്ചെടുക്കുന്നതിന് തത്വത്തില്‍ തീരുമാനിച്ചു. സ്‌കൂളിലെ അധ്യാപകരുടെ ഒഴിവിനെ സംബന്ധിച്ച് പഠനം നടത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചു. യൂണിയന്‍ നല്‍കിയ ആവശ്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് തീരുമാനിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് ജൂണ്‍ മാസം തന്നെ നിയമനം നടത്തുന്നതായിരിക്കും. അധ്യാപകര്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം ചര്‍ച്ചയില്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി.ഭാരതീയ വിദ്യാഭവന്‍ പൂച്ചട്ടി, പോട്ടോര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ ഭാരതീയ വിദ്യാഭവന്‍ തൃശൂര്‍ കേന്ദ്ര മാനേജ്‌മെന്റ് പ്രതിനിധികളും കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഏന്റ് സ്റ്റാഫ് യൂണിയന്‍ പ്രതിനിധികളും ചര്‍ച്ച ചെയ്താണ് ഒത്തുതീര്‍പ്പായത്. ചര്‍ച്ചയില്‍ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂണിയനു വേണ്ടി കെ കെ രാമചന്ദ്രന്‍ (ജില്ലാ പ്രസിഡന്റ്), ടി ശ്രീകുമാര്‍ (ജില്ലാ സെക്രട്ടറി), സമരസമിതിയ്ക്കു വേണ്ടി പി ടി പ്രസാദ് (ചെയര്‍മാന്‍) തുടങ്ങിയവരും രതീഷ് സി ആര്‍, ഹരി സി എന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപക പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളായി കെ എസ് ഉണ്ണി, ടി എസ് പട്ടാഭിരാമന്‍ (കല്ല്യാണ്‍ ഉടമ) , കെ പി അച്യുതന്‍, പി ഹരിദാസ് മേനോന്‍ , സി വിജയന്‍ ,കെ കെ രാമന്‍, കെ പി രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.സമര സമാപന പൊതുയോഗം പോട്ടോര്‍ ഭാരതീയ വിദ്യാഭവന്‍ സെന്ററില്‍ നടന്നു. കെയുഎസ് ടിയു ജില്ലാ സെക്രട്ടറി ടി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ കെ കെ അനില്‍ അധ്യക്ഷനായി. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം എം കെ പ്രഭാകരന്‍, സിഐടിയു പുഴയ്ക്കല്‍ ഏരിയ പ്രസിഡന്റ് എം ആര്‍ കൃഷ്ണന്‍കുട്ടി, പുഴയ്ക്കല്‍ ബ്ലോക്ക് മെംബര്‍ സുജാത മുരളീധരന്‍, സിഐടിയു പഞ്ചായത്ത് കോഡിനേറ്റര്‍ ഇ സി ബിജു, അധ്യാപികമാരായ നൈ സി വി ആര്‍, സിന്ധു പി ഡി സംസാരിച്ചു.
Next Story

RELATED STORIES

Share it