പോഗ്ബയ്ക്കെതിരേ വംശീയാധിക്ഷേപം
BY vishnu vis29 March 2018 5:04 PM GMT
X
vishnu vis29 March 2018 5:04 PM GMT
മോസ്കോ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മല്‍സരത്തിനിടെ ഫ്രാന്‍സ് സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്ക് നേരെ വംശീയാധിക്ഷേപം. സംഭവം വിവാദമായതോടെ ഫിഫ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം നടന്ന റഷ്യ - ഫ്രാന്‍സ് മല്‍സരത്തിനിടെയാണ് വിവാദപരമായ സംഭവം. ഫ്രഞ്ച് താരങ്ങളായ പോള്‍ പോഗ്ബ, ഉസ്മാന് ഡെംബെലെ എന്നിവര്‍ക്ക് നേരെ ഒരു വിഭാഗം റഷ്യന്‍ ആരാധാകര്‍ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. കോര്‍ണര്‍ കിക്ക് എടുക്കാനെത്തിയപ്പോഴാണ് രണ്ട് തവണ ഡെംബെലെയ്ക്ക് നേരെ അധിക്ഷേപമുയര്‍ന്നത്. ഒരു തവണ പോഗ്ബയെയും ആരാധകര്‍ അധിക്ഷേപിച്ചതായി ആരോപണമുണ്ട്. ലോകകപ്പിന്റെ സെമി ഫൈനല്‍ നടക്കുന്ന സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് സംഭവമുണ്ടായത്.ആരോപണത്തിന് പിന്നാലെ ഫ്രാന്‍സ് സ്പോര്‍ട്സ് മന്ത്രി ലോറ ഫ്ലെസ്സല് കോലോവിച്ച് ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ വര്‍ഷം റഷ്യന്‍ ലീഗിലും നിരവധി വംശീയാധിക്ഷേപ കേസുകള്‍ റിപോര്ട്ടുചെയ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT