thrissur local

പൊളിച്ച റോഡുകള്‍ നന്നാക്കിയില്ല; ദേശീയപാതയിലെ യാത്ര ദുരിതമായി

ചാവക്കാട്: കരുവന്നൂര്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പൊളിച്ച റോഡുകള്‍ ഇതുവരേയും നന്നാക്കിയില്ല. ഇതുമൂലം ദേശീയ പാതയിലെ ഗതാഗതം താറുമാറായ നിലയിലാണ്.
ദിവസങ്ങളായി ദേശീയ പാതയിലെ ഗതാഗതം ഇതുമൂലം തടസ്സപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല. ഒരുമനയൂര്‍ മുത്തമ്മാവ്, തങ്ങള്‍പ്പടി, ഒറ്റത്തെങ്ങ്, വില്യംസ് മേഖലകളിലെല്ലാം റോഡ് തകര്‍ന്നു കിടക്കുകയാണ്. വാഹനങ്ങള്‍ മൂന്നാംകല്ലില്‍ നിന്നും തിരിഞ്ഞ് സബ്ജിപ്പടി കറുകമാട് വഴിയും അഞ്ചങ്ങാടി വളവ് ബ്ലാങ്ങാട് ബീച്ച് വഴിയുമാണ് കടന്നു പോകുന്നത്. ഇടുങ്ങിയ ഈ റോഡില്‍ ഇതുമൂലം വന്‍ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
സ്‌കൂള്‍ ഇന്നു മുതല്‍ തുറക്കാനിരിക്കെ സ്‌കൂളിലെത്താന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഏറെ ബുദ്ധിമുട്ടും. പൊന്നാനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും മൂന്നാംകല്ലില്‍ നിന്നും തിരിഞ്ഞ് ചാവക്കാട്ടേക്കു വരുന്ന വാഹനങ്ങളും മൂലം മണത്തല മുല്ലത്തറയില്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. അധികൃതര്‍ അടിയന്തിര നടപടികള്‍ കൈക്കാള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it