പൊയിനാച്ചിയില്‍ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
BY swapna en3 April 2016 6:28 AM GMT
X
swapna en3 April 2016 6:28 AM GMT
കാസര്‍കോഡ്: പൊയിനാച്ചി പെട്രോള്‍ പമ്പിനു സമീപം ഇന്നലെ രാത്രി 12 മണിയോടെ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മിനിലോറിയില്‍ ഉണ്ടായിരുന്ന പള്ളിക്കര മഠത്തില്‍ എഫ്സി കോളനിയില്‍ സുന്ദരിയുടെ മകന് ശരത്ത് കുമാര്‍ , പിലിക്കോട് മടിവയലിലെ പത്നാഭന്‍ -മാധവി ദമ്പതികളുടെ മകനും തൃക്കരിപ്പൂര്‍ യമഹ ഷോറൂം സെയില്‍സ്മാനുമായ അജിത്ത്(22) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ശരത്തിന്റെ സുഹൃത്തും കാസര്‍കോഡ് നഗരസഭാ കൗണ്‍സിലറുമായ വിശ്വനാഥന് (35), അജിത്തിന്റെ സുഹൃത്ത് ശരത്ത് എന്നിവരെ മാംഗലൂര് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ട്രാവലറിലും മിനിലോറിയിലുമുണ്ടായിരുന്നവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മിനിലോറിയില്‍ ശരത്തും സംഘവും പള്ളിക്കരയില്‍ നിന്ന് ബോവിക്കാനം തൈക്കട്ട് കലോല്‍സവത്തിന് പോവുകയായിരുന്നു. അജിത്തും സംഘവും മംഗലാപുരത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. ശരത്ത് കുമാറിന്റെ സഹോദരന് പ്രവീണ്‍ കുമാര്‍. അജിത്തിന്റെ സഹോദരങ്ങള്‍ രാജേഷ്, തമ്പാന്,ബേബി.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT