kannur local

പൊന്ന്യത്ത് സിപിഎം-ബിജെപി സംഘര്‍ഷം

തലശ്ശേരി: കതിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യം കക്കറയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. രണ്ടു കാറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം.  കക്കറയിലെ കടപ്പില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് ഘോഷയാത്ര കടന്നുപോകവെ ചിലര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച് കല്ലെറിഞ്ഞു. കല്ലേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കക്കറ ലക്ഷംവീട് കോളനിയിലെ അക്ഷയ്(26)ക്ക് പരിക്കേറ്റു. സ്ഥലത്തുണ്ടായ ഒരു കാറിനും കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്. അര്‍ധരാത്രിയോടെ, ബിജെപി പ്രവര്‍ത്തകരായ കക്കറയിലെ ജയകൃഷ്ണന്റെ കെഎല്‍ 58 കെ 4024 ഇന്‍ഡിക്ക കാറും വരച്ചാട്ട് സുജിത്തിന്റെ കെഎല്‍ 58 എന്‍ 3350 ഓട്ടോറിക്ഷയും തകര്‍ത്തു. സിപിഎം പ്രവര്‍ത്തകന്‍ ബിജുവിന്റെ കെഎല്‍ 58 ബി 59 ബുള്ളറ്റ് മോട്ടോര്‍ ബൈക്കിനുനേരെയും അക്രമം നടന്നതായി പരാതിയുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എസ്‌ഐ വി ഷാജുവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്ത  പോലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Next Story

RELATED STORIES

Share it