Flash News

പൊന്നാനി കടലില്‍ ഫൈബര്‍ വള്ളം മറിഞ്ഞു : ഒരാളെ കാണാതായി

പൊന്നാനി കടലില്‍ ഫൈബര്‍ വള്ളം മറിഞ്ഞു : ഒരാളെ കാണാതായി
X


പൊന്നാനി: മല്‍സ്യബന്ധനത്തിനു പോയ  വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. താനൂര്‍ അഞ്ചുടി സ്വദേശി പുരക്കല്‍ ഹംസ (65)യെയാണു കാണാതായത്. പൊന്നാനിയില്‍ നിന്നു രാവിലെ കടലിലിറങ്ങിയ വള്ളം അഴിമുഖത്തെ തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. താനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ബോട്ടില്‍ നിന്നു മല്‍സ്യം സംഭരിച്ച് കരയ്‌ക്കെത്തിക്കുന്ന ചെറിയ ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. മൂന്നുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഹംസയൊഴികെ മറ്റു രണ്ടുപേരും നീന്തിക്കയറി. പൊന്നാനിയില്‍ നിന്നുള്ള ഫിഷറീസ് ബോട്ടും പൊന്നാനി, പടിഞ്ഞാറെക്കര എന്നിവിടങ്ങളില്‍ നിന്നുള്ള മല്‍സ്യബന്ധന ബോട്ടുകളും തിരച്ചിലിനിറങ്ങി. പ്രതികൂല കാലാവസ്ഥയായതിനാല്‍ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാണാതായ വള്ളം കണ്ടെത്തി ഫിഷറീസ് ബോട്ട് കെട്ടിവലിച്ചു കരയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും വള്ളം ബോട്ടില്‍ നിന്നു വേര്‍പെട്ട് വീണ്ടും കടലിലേക്കൊഴുകി. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പെരുന്നാള്‍ അടുത്തെത്തിയതാണ് പലരും എന്തു സാഹസത്തിനും മുതിര്‍ന്ന് കടലില്‍ പോവുന്നത്.
Next Story

RELATED STORIES

Share it