ernakulam local

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

മൂവാറ്റുപുഴ: കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ടൗണിനോട് ചേര്‍ന്ന് കിഴക്കേക്കര ആശ്രമം റോഡിലാണ് നൂറുകണക്കിന് ലിറ്റര്‍ വെള്ളം പാഴായി കൊണ്ടിരിക്കുന്നത്.
ഇതോടെ റോഡില്‍ വന്‍ ഗര്‍ത്തവും രൂപപ്പെട്ടിരിക്കുകയാണ്. പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നതോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുവാനും ബുദ്ധിമുട്ടായിരിക്കുകയാണ്. കിഴക്കേക്കര  രണ്ടാര്‍ മേഖലകളില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്നു്. നഗരത്തിലെ നിരവധിയിടങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. ഭാരവാഹനങ്ങളുടെ നിരന്തരമായ ഓട്ടമാണ് മണ്ണിനടിയിലെ പഴയ പൈപ്പ് ലൈനുകള്‍ തകരാന്‍ കാരണമാകുന്നത്. ഇതു മൂലം വ്യാപകമായി കുടിവെള്ളവും നഷ്ടപ്പെടുകയാണ്. പേഴയ്ക്കാപ്പിള്ളി മേഖലയിലും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതും പതിവ് കാഴ്ചയാണ്. വേനല്‍ കടുത്തതോടെ നാടെങ്ങും കുടിവെള്ളത്തിനായി പായുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം വെള്ളം പാഴാകുന്നത്. പരാതിപ്പെട്ടാലും യാതൊരു നടപടിയും ഇല്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it