പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ സംവരണം പാലിക്കണം

കോഴിക്കോട്: മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ പട്ടികജാതി-വര്‍ഗ സംവരണം പാലിച്ച് മാതൃക കാണിക്കുവാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണമെന്നും ഈ ആവശ്യം ഉന്നയിച്ച് 26ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ട ധര്‍ണ നടത്തുവാനും നാഷനല്‍ അലയന്‍സ് ഓഫ് എസ്‌സി എസ്ടി ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭ പുനസ്സംഘടിപ്പിക്കുമ്പോള്‍ പട്ടികജാതി മന്ത്രിയെ നിയമിക്കണമെന്നും രാജ്യസഭയില്‍ സംവരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പാര്‍ലമെന്റ്‌റികാര്യ മന്ത്രിക്കും മുഴുവന്‍ എംപി മാര്‍ക്കും നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it