ernakulam local

പെറ്റല്‍സ് ഗ്ലോബ് കിന്‍ഡര്‍ ഫിയസ്റ്റ അരങ്ങേറി

കൊച്ചി: കുട്ടികളുടെ ബൗദ്ധികവും കലാപരവുമായുള്ള ഉന്നമനത്തിനായി സ്ഥാപിതമായ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്ന കിന്‍ഡര്‍ ഫിയസ്റ്റ  ഇടപ്പള്ളി കാംപിയന്‍ സ്‌കൂളില്‍ അരങ്ങേറി.  കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പ്രൈമറി വിഭാഗം വരെയുള്ള കുട്ടികള്‍ക്കായി ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ശില്‍പ്പശാല, ആല്‍ഫാബെറ്റ് ആന്‍ഡ് നമ്പര്‍ ഡൂഡിലിംഗ് സെഷനുകള്‍, അനിമേറ്റഡ് ഗെയിമുകള്‍, കാരിക്കേച്ചറിംഗ്, കൈറ്റ് ഫിയസ്റ്റ, ഇംഗ്ലീഷ് ഫൊണറ്റിക് പരിശീലനം തുടങ്ങി വിവിധ പരിപാടികള്‍ തികച്ചും സൗജന്യമായാണ് കുട്ടികള്‍ക്ക് ലഭ്യമാകുന്നത്.  കാംപിയന്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ.കെ വി തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലീലാമ്മ തോമസ് , പെറ്റല്‍സ് ഗ്ലോബ്  ചീഫ് കോര്‍ഡിനേറ്റര്‍ സനുസത്യന്‍, കാര്‍ട്ടൂണ്‍ അക്കാദമി വൈസ്‌ചെയര്‍മാനും കാരിക്കേച്ചറിസ്റ്റുമായ ഇബ്രാഹിം ബാദുഷ,  ലേണ്‍വെയര്‍ കിഡ്‌സ് സ്ഥാപകനും പരിശീലകനുമായ ജിജു തോമസ്,വിബിന്‍ ജയിംസ്, കാംപിയന്‍ സ്‌കൂള്‍ കിന്റര്‍ഗാര്‍ട്ടന്‍ ഹെഡ് സുപ്രിയ   പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കിന്‍ഡര്‍ ഫിയസ്റ്റയെ തുടര്‍ന്ന് 2018 ജനുവരിയില്‍ എറണാകുളത്ത് കേരളത്തിലെ നൂറ് പ്രമുഖ വിദ്യാലയങ്ങളിലെ കിന്‍ഡര്‍ഗാര്‍ട്ടന്‍ ലിഡേഴ്‌സിനായി ഏര്‍ലി എഡ്യുക്കേഷന്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ്  പെറ്റല്‍സ് ഗ്ലോബ് സംഘടിപ്പിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it