Flash News

പെരുമാള്‍ മുരുകന്റെ വിവാദ നോവലിന്റെ പരിഭാഷയ്ക്ക് പുരസ്‌കാരം



ന്യൂഡല്‍ഹി: ഹൈന്ദവതയെ മോശമായി ചിത്രീകരിച്ചെന്ന ആരോപണം നേരിട്ട പെരുമാള്‍ മുരുകന്റെ “മാതൊരു ഭാഗന്‍’ (അര്‍ധനാരി) എന്ന തമിഴ് നോവലിന്റെ ആംഗലയ വിവര്‍ത്തനത്തിനു സാഹിത്യ അക്കാദമി പുരസ്‌കാരം. പെരുമാള്‍ മുരുകന്റെ മാതൊരു ഭാഗന്‍ ഇംഗ്ലീഷിലേക്ക് “വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് ശ്രീ അനിരുദ്ധന്‍ വാസുദേവനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. നോവല്‍ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിരിക്കുന്നു.കെ സച്ചിദാനന്ദന്‍, ഗീതാ ഹരിഹരന്‍, എ ആര്‍ വെങ്കിടാചലപതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂണ്‍ 23ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 23 ഭാഷകളിലെ ജേതാക്കള്‍ക്കും അന്ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.അരലക്ഷം രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.
Next Story

RELATED STORIES

Share it