malappuram local

പെരിന്തല്‍മണ്ണ അരിപ്രയില്‍ ബസ് അപകടം; ആറു പേരുടെ നില ഗുരുതരം

പെരിന്തല്‍മണ്ണ അരിപ്രയില്‍ ബസ് അപകടം; ആറു പേരുടെ നില ഗുരുതരം
X
aripra-accident
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയ്ക്ക് സമീപം അരിപ്ര പള്ളിപ്പടിയില്‍ ബസ് നിര്‍മാണത്തിലിരിക്കുന്ന പള്ളി മിനാരത്തിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ബസ് പൂര്‍ണമായും തകര്‍ന്നു. ബസിനുള്ളില്‍പ്പെട്ട െ്രെഡവര്‍ അനൂപിനെ(35) അഗ്‌നി ശമന സേനയുടേയും പോലീസ്, നാട്ടുകാര്‍ എന്നിവരുടെ സംയുക്ത സംഘം മൂന്ന് മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക്് വിധേയമാക്കി.
സ്‌കൂള്‍, ട്യൂഷന്‍ വിദ്യാര്‍ഥികളും ഇതര സംസ്ഥാനക്കാരായ നിരവധി തൊഴിലാളികളും ബസിലുണ്ടായിരുന്നു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ കിങ്‌സ് അല്‍ശിഫാ ആശുപത്രിയിലും പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://youtu.be/lxSMLghFQys

പെരിന്തണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ എല്‍ 53 ഡി 4616 ക്ലാസിക് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന റിറ്റ്‌സ് കാറിലിടിക്കുകയും നിയന്ത്രണം വിട്ട് നിര്‍മാണത്തിലിരിക്കുന്ന അരിപ്ര ജുമുഅത്ത് പള്ളിയുടെ ഗേറ്റിനോടനുബന്ധിച്ചുള്ള മിനാരത്തിലേക്ക് ഇടിച്ച് കയറി മറിയുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പത്ത് മീറ്ററിലധികം ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ബസിന് മുകളിലേക്ക്് പതിച്ചു. ഭീമന്‍ കോണ്‍ഗ്രീറ്റ് സ്ലാബടക്കം ബസിന് മേലെ തകര്‍ന്ന് വീണു.

acci
Next Story

RELATED STORIES

Share it