പെന്‍ഷന്‍ നിഷേധിച്ച വിമുക്ത നാവികസേന ഭടന്മാര്‍ സുപ്രിംകോടതിയെ സമീപിക്കും

കൊച്ചി: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട വിമുക്ത നാവികസേനാ ഭടന്മാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നു. ഇതിനായി, ഫഌറ്റ് റിസര്‍വ് സമ്പ്രദായത്തിലൂടെ 1960കളില്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ച വിമുക്ത ഭടന്മാരുടെ ആലോചനായോഗം 10ന് ലോട്ടസ് ക്ലബ്ബില്‍വച്ചു നടക്കുമെന്ന് വെറ്ററന്‍ സെയ്‌ലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റിസര്‍വ് ലിസ്റ്റ് സമ്പ്രദായം 1976 ജൂലൈയില്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കാനാവില്ലെന്നാണ് നാവികസേന അധികൃതരുടെ നിലപാട്. എന്നാല്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്ന് ചെന്നൈ സൈനിക ട്രൈബ്യൂണല്‍ വിധിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി ടി അലക്‌സാണ്ടര്‍ പറഞ്ഞു. റിസര്‍വ് ലിസ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കിയാലും റിക്രൂട്ട്‌മെന്റ് സമയത്ത് വാഗ്ദാനം ചെയ്ത പെന്‍ഷന്‍ ആനുകൂല്യം നിഷേധിക്കാനാവില്ലെന്നാണ് അസോസിയേഷന്‍ നിലപാട്. വാര്‍ത്താസമ്മേളനത്തില്‍ വെറ്ററന്‍ സെയ്‌ലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ലീഗല്‍ അഡൈ്വസര്‍ മഹേന്ദ്രകുമാര്‍, അസോസിയേഷന്‍ അംഗങ്ങളായ എന്‍ സതീഷന്‍, കെ എ വിന്‍സെന്റ്, എ കെ യോഹന്നാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it