പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികനും വിദ്യാര്‍ഥികളും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. തേര്‍ത്തല്ലി ചിറ്റടി പെരുവട്ടം സ്വദേശി കണ്ണംവെള്ളി കുഞ്ഞിരാമന്‍ (71), മണക്കടവിനു സമീപം മുക്കട ചുള്ളിപ്പള്ള സ്വദേശികളായ മുക്കാലിയില്‍ നിധിന്‍ ജോസഫ് (27), ഒറ്റപ്ലാക്കല്‍ മനു തോമസ് (31) എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ടു വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ വിദ്യാര്‍ഥിനിയെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തി ല്‍ നാലു ദിവസത്തിനു ശേഷം വലിയമ്മയുടെ വീട്ടില്‍ ഒളിച്ചുകഴിയുന്ന നിലയില്‍ കണ്ടെത്തിയതോടെയാണു പീഡനവിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ കൗണ്‍സലിങ് നടത്തി വിശദമായ മൊഴിയെടുക്കും.
ആലക്കോട് സിഎ ഇ പി സുരേശന്‍, എസ്‌ഐമാരായ കെ ജെ വിനോയ്, പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.


Next Story

RELATED STORIES

Share it