Flash News

പെണ്‍കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന് അഞ്ചു വര്‍ഷം തടവ്



കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചു വര്‍ഷം തടവിനു കോടതി ശിക്ഷിച്ചു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ കൂടിയായ കോതമംഗലം സ്വദേശിയായ അഗസ്റ്റിനെയാണ് (66) കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ ടി നിസാര്‍ അഹ്മദ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കു പുറമെ 15,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അഞ്ചു മാസം കൂടി തടവ് അനുഭവിക്കണം. 2012ലാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
Next Story

RELATED STORIES

Share it