Flash News

പെണ്‍കുട്ടിയെ ഉപയോഗിച്ച് വാടക ഗര്‍ഭപാത്രം : നാലുപേര്‍ പിടിയില്‍



പനാജി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വാടക ഗര്‍ഭപാത്രത്തിനു (സറോഗസി) വേണ്ടി ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഗോവയിലെ വാസ്‌കോയിലാണു സംഭവം. പിടിയിലായവരില്‍ ബിഹാറില്‍ നിന്നുള്ള ദമ്പതികളായ ശുഹൈബ് അഫ്രീദി, ഭാര്യ സലാത്ത് എന്നിവരും ഉള്‍പ്പെടും. തസ്‌ലീമ ഹാജിം എന്ന യുവതിയാണ് ഇവര്‍ക്കു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. പെണ്‍കുട്ടിയെ എത്തിച്ച സത്യവാന്‍ നായിക്, മോത്തിറാം എന്നിവരും പ്രതികളാണ്. മോത്തിറാം ഒളിവിലാണെന്നു പോലിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് നടത്തിയ പരിശോധനയിലാണു സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി വാസ്‌കോയില്‍ ഒരു ഹോട്ടലില്‍ ജോലി നോക്കുകയാണ് ശുഹൈബ്. അതിനിടെയാണ് പെണ്‍കുട്ടിയെ തസ്‌ലീമ പരിചയപ്പെടുത്തുന്നത്. വാടകഗര്‍ഭപാത്രത്തിന് ഒന്നരലക്ഷം രൂപയായിരുന്നു പെണ്‍കുട്ടിക്കുള്ള വാഗ്ദാനം. ഇതിന്റെ പേരില്‍ ശുഹൈബ്  പലതവണ പീഡിപ്പിച്ചതായും പെണ്‍കുട്ടി പറയുന്നു. മാര്‍ച്ച് മുതല്‍ ദമ്പതികള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.
Next Story

RELATED STORIES

Share it