പെട്രോള്‍, ഡീസല്‍ വില വര്‍ധനനടുവൊടിഞ്ഞ് ജനം; അവഗണിച്ച് സര്‍ക്കാരുകള്‍

കൊച്ചി: ജനങ്ങളുടെ നടുവൊടിച്ചുകൊണ്ട് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നിട്ടും നടപടി സ്വീകരിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി പെട്രോള്‍, ഡീസല്‍ വില കുതിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രധാന നഗരമായ കൊച്ചിയില്‍ ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 77.39 രൂപയും ഡീസലിന് 70.38 രൂപയുമായിരുന്നു.  തിരുവനന്തപുരം പെട്രോ ള്‍  ലിറ്ററിന്  78.39ഉം ഡീസലിന് 71.38 രൂപയും കോഴിക്കോട്് പെട്രോളിന് 77.75ഉം ഡീസലിന് 70.74ഉം രൂപയുമായിരുന്നു. ഈ മാസം തന്നെ ഇതുവരെയുള്ള വില അനുസരിച്ച് പെട്രോളിന്  കൊച്ചിയില്‍ ഒരു രൂപയുടെയും ഡീസലിന് 1.44 രൂപയുടെ വര്‍ധനയാണ് വന്നിരിക്കുന്നതെന്ന് പമ്പുടമകള്‍ പറയുന്നു.
ജില്ലകള്‍ മാറുന്നതനുസരിച്ച്  കടത്തുകൂലിയുടെ കൂടി അടിസ്ഥാനത്തില്‍ പെട്രോള്‍,ഡീസല്‍ വിലയില്‍ മാറ്റം വരും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതികൂടി ചേര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇത്രയധികം വര്‍ധന ഉണ്ടാവുന്നതെന്നാണ് പമ്പുടമകളുടെ വാദം. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും വരുന്ന വിലയുടെ 52 ശതമാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 31.08 ശതമാനവും ഡീസലിന് 24.52 ശതമാനവും നികുതിയുണ്ട്. ഇതില്‍ പെട്രോളില്‍ 19.23 രൂപയും ഡീസലില്‍ 16.80 രൂപയും കേന്ദ്രനികുതിയാണ്. രാജ്യാന്തര തലത്തില്‍ ക്രൂഡോയിലിലുണ്ടാവുന്ന വില വ ര്‍ധനയാണ് പെട്രോള്‍, ഡീസ ല്‍ വില ഉയരാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, ക്രൂഡോയിലിന്റെ വില വര്‍ധിപ്പിക്കുമ്പോള്‍ കൃത്യമായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികള്‍ വില കുറയുമ്പോള്‍ പേരിനു മാത്രമായി വില കുറയ്ക്കുന്നതല്ലാതെ ക്രൂഡോയിലിന്റെ കുറഞ്ഞ വിലയ്ക്ക്് ആനുപാതികമായി വില  കുറയ്ക്കുന്നില്ല.
2017 ജൂലൈ 17 മുതലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി നിശ്ചയിക്കുന്ന സംവിധാനം രാജ്യത്ത് വന്നത്. അന്നു മുതല്‍ പെട്രോ ള്‍, ഡീസല്‍ വില മുകളിലോട്ട് കുതിക്കുന്നതല്ലാതെ താഴ്ന്നിട്ടില്ല. ക്രൂഡോയിലിന്റെ വില താഴുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നാമമാത്രമായ കുറവ് വരുത്തുന്നതല്ലാതെ ഒരിക്കല്‍ പോലും പൊതു ജനത്തിന് ഉപകാരപ്രദമാവുന്ന വിധത്തില്‍ വിലയില്‍ താഴ്ചയുണ്ടായിട്ടില്ല. ദിവസവും 10 മുതല്‍ 20 പൈസ വരെയുള്ള വര്‍ധന മാത്രമാണ് ഉണ്ടാകുന്നുള്ളൂവെന്നതിനാല്‍ വില വര്‍ധന യഥാര്‍ഥത്തില്‍ ജനങ്ങള്‍ അറിയുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതിഷേധങ്ങളുമുണ്ടാവുന്നില്ല. ഇത് എണ്ണക്കമ്പനികള്‍ക്ക് ഏറെ ഗുണകരമാവുന്നു.
പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുമ്പോഴും തങ്ങള്‍ക്ക് നഷ്ടം മാത്രമാണെന്ന് പെട്രോള്‍ പമ്പുടമകളുടെ സംഘടനയായ ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍ പറഞ്ഞു. വില വര്‍ധിക്കുമ്പോഴും തങ്ങളുടെ കമ്മീഷന്‍ വര്‍ധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോള്‍,ഡീസല്‍ വില വര്‍ധനയ്ക്കു പിന്നാലെ കേരളത്തില്‍ വരും ദിവസങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി, ഹോട്ടല്‍ ഭക്ഷണം അടക്കമുള്ളവയില്‍  ജനങ്ങളെ  കാത്തിരിക്കുന്നത് വന്‍ വിലക്കയറ്റമായിരിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
അരി, പച്ചക്കറി, മുട്ട, പാല്‍, കോഴി അടക്കം കേരളത്തിന് ആവശ്യമുള്ള  സാധനങ്ങളുടെ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്  എത്തുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനയുടെ അടിസ്ഥാനത്തി ല്‍ കടത്തുകൂലിയില്‍ കാര്യമായ വര്‍ധനവേണമെന്ന നിലപാടിലാണ് ചരക്കുവാഹന ഉടമകളെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it