kannur local

പെടേനയില്‍ സിപിഎം-ലീഗ് സംഘര്‍ഷം; അഞ്ചുപേര്‍ക്കു പരിക്ക്

പയ്യന്നൂര്‍: പെടേനയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പെടേന നൂറുല്‍ ഇസ്്‌ലാം ജുമാമസ്ജിദില്‍ ഇന്നലെ ജുമുഅയ്ക്കു ശേഷം നടന്ന ഫണ്ട് പിരിവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
അക്രമത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ സിദ്ദീഖ് മോനങ്ങാടത്ത്, അബ്്ദുര്‍റഹ്്മാന്‍ എന്നിവരെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും ലീഗ് പ്രവര്‍ത്തകരായ പള്ളി കമ്മിറ്റി പ്രസിഡന്റ് കെ പി അഷ്‌റഫ് മാസ്റ്റര്‍, സെക്രട്ടറി വി വി ഹുസയ്ന്‍, കെ ഇബ്രാഹീം എന്നിവരെ പയ്യന്നൂര്‍ സബ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കരുതിക്കൂട്ടിയുള്ള അക്രമമാണ് നടത്തിയതെന്ന് മുസ്്‌ലിം ലീഗുംലീഗിന്റെ ക്രമിനലുകളാണ് അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎമ്മും ആരോപിച്ചു.
Next Story

RELATED STORIES

Share it