malappuram local

പൂക്കോട്ടുംപാടം ക്ഷേത്ര ആക്രമണം : പൊളിഞ്ഞത് ജില്ലയില്‍ വര്‍ഗീയ കലാപം ഇളക്കിവിടാനുള്ള ശ്രമം



കാളികാവ്: പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത് ജില്ലയില്‍ കലാപം അഴിച്ചു വിടാനുള്ള ഗൂഡ നീക്കം പൊളിഞ്ഞു.സംഭവത്തില്‍ പോലിസിന്റെ അവസരോചിതമായ ഇടപെടലിലൂടെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതാണ് പദ്ധതി പാളാന്‍ കാരണമായത്. സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തത് ആസൂത്രിത നീക്കം നടത്തിയവര്‍ക്ക് തിരിച്ചടിയായി. ജില്ലയില്‍ ഇടക്കിടെയുണ്ടാകുന്ന ക്ഷേത്ര ആക്രമണങ്ങള്‍ക്ക് പിന്നില്‍ വര്‍ഗ്ഗീയത ഇളക്കിവിടാനുള്ള ശ്രമമാണെന്ന് പരക്കെ ആരോപണമുള്ള കാര്യമാണ്.മൂന്ന് മാസം മുമ്പ് വാണിയമ്പലം ക്ഷേത്രത്തില്‍ നടന്ന വിഗ്രഹധ്വംസനത്തിനു പിന്നിലും ഇപ്പോള്‍ പിടിയിലായ പ്രതി തന്നെയാണ് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നതാണ്.കഴിഞ്ഞ ദിവസം പൂക്കോട്ടും പാടത്ത് അതിഷ്ട സംഭവങ്ങള്‍ നടക്കാതെ പോയത് മഹാഭാഗ്യമായി വിലയിരുത്തുന്നു. സംഭവത്തിനു ശേഷം ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടന്നു. നാട്ടുകാരുടെ സംയമനമാണ് പ്രശ്‌നം വഷളാവാതിരിക്കാന്‍ കാരണം. ഇപ്പോള്‍ പിടിയിലുള്ള തിരുവനന്തപുരം സ്വദേശി ജില്ലയില്‍ വന്നിട്ട് മൂന്ന് വര്‍ഷത്തോളമായി. ഇയാള്‍ ആര്‍എസ്എസ് അജണ്ട ജില്ലയില്‍ നടപ്പാക്കാന്‍ നിയോഗിച്ച ആളാണെന്നാണ് നിഗമനം. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കാര്യം വ്യക്തമാകുമെന്നാണ് കരുതുന്നത്. അതിനിടെ ക്ഷേത്രത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ തടഞ്ഞതും എംഎല്‍എ അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗം അലങ്കോലപ്പെടുത്തിയതും അസൂത്രിത നീക്കമായി വിലയിരുത്തപ്പെടുന്നു. ഇന്നലെ ഹിന്ദു ഐക്യവേദിയിലെ തീപ്പൊരിനേതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധയോഗം നടത്താന്‍ തീരുമാനിച്ചതും പ്രതിവലയിലായതോടെ പാളിപ്പോയി. അതിനിടെ ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it