ernakulam local

പുസ്തകം വാങ്ങാന്‍ ചെന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ അറസ്റ്റില്‍



പറവൂര്‍: കടയില്‍ നോട്ട് പുസ്തകം വാങ്ങാന്‍ ചെന്ന ഏഴാംക്ലാസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കടയുടമയെ പോലിസ് അറസ്റ്റു ചെയ്തു. ചെട്ടിക്കാട് പാണ്ടിപ്പിള്ളി വീട്ടില്‍ സ്റ്റീഫന്‍ ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്‌കൂളിന് സമീപത്തുള്ള സ്റ്റേഷനറി കടയിലാണ് സംഭവം. സാധാരണയായി സ്റ്റീഫന്റെ ഭാര്യയാണ് കടയില്‍ ഉണ്ടാവുക. ഇന്നലെ അവര്‍ കടയിലെത്താന്‍ വൈകിയതാണ് സ്റ്റീഫന്‍ കടയിലിരിക്കാ ന്‍ കാരണം.  കുട്ടി നിലവിളിച്ച് സ്‌കൂളിലേക്കെത്തി ടീച്ചര്‍മാരോട് വിവരം പറയുകയായിരുന്നു. സ്—കൂളിലെ അധ്യാപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടക്കേക്കര പോലിസ് സ്റ്റീഫനെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it