Second edit

പുഷ്പമേള, കുടിവെള്ളം

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാം ആയ ബാണാസുര സാഗര്‍ അണക്കെട്ടിനു സമീപത്ത് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പുഷ്‌പോല്‍സവം നടക്കുകയാണ്. വയനാട്ടില്‍ തന്നെ അമ്പലവയല്‍ കൃഷിഫാമിന്റെ ആഭിമുഖ്യത്തില്‍ പൂപ്പൊലി എന്ന പേരില്‍ മറ്റൊരു പുഷ്പമേള നടക്കാറുണ്ട്. വയനാടിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഫഌവര്‍ഷോകള്‍ വേറെ. വയനാട്ടില്‍ പുഷ്‌പോല്‍സവങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം വളര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണോ ഇത്?
ടൂറിസം വളരട്ടെ, പൂക്കള്‍ സഞ്ചാരികളുടെ കണ്ണിനു കുളിരേകട്ടെ. എന്നാല്‍, വയനാട്ടിലെ ജലക്ഷാമത്തെക്കുറിച്ചു കൂടി ഓര്‍ക്കുന്നതു നല്ലതാണ്. കഴിഞ്ഞ രണ്ടുകൊല്ലമായി വയനാട്ടില്‍ മഴ വളരെ കുറവാണ്. ഉദ്യാനസംരക്ഷണത്തിനു വളരെയധികം ജലം ആവശ്യമാണ്. പൂമേളകള്‍ വ്യാപകമാവുകയും ഗൃഹാങ്കണത്തോട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അത് ജലക്ഷാമത്തെ എങ്ങനെയായിരിക്കും ബാധിക്കുക എന്നുകൂടി ആലോചിക്കുന്നതു നന്നായിരിക്കും. വീട്ടുമുറ്റത്തൊരു ഉദ്യാനം ഇപ്പോള്‍ സര്‍വസാധാരണമാണ്. നാം പാടുപെട്ട് പൂന്തോട്ടങ്ങള്‍ നനച്ചുണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, വാട്ടര്‍ അതോറിറ്റിക്കാര്‍ പറയുന്നത് തങ്ങള്‍ നല്‍കുന്ന കുടിവെള്ളമാണു പലരും ചെടിനനയ്ക്കാന്‍ ഉപയോഗിക്കുന്നത് എന്നാണ്.
Next Story

RELATED STORIES

Share it