palakkad local

പുഴയില്‍ വിഷംകലക്കി മീന്‍പിടിത്തം പതിവാകുന്നു

ചെത്തല്ലൂര്‍: താഴേക്കോട് തച്ചനാട്ടുകര പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്ന മുറിയംകണ്ണി പുഴയില്‍ രാത്രി സമയങ്ങളില്‍ വിഷംകലക്കി മീന്‍ പിടിക്കുന്നതായി പരാതി. വേനല്‍ക്കാലമാവുന്നതോടെ ഇത് നിത്യസംഭവമായി മാറുകയാണ്. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും കൈയേറ്റം ചെയ്തും പിന്തിരിപ്പിക്കുകയാണ്. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പുഴ മലിനമാക്കുന്നതിനെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നാണ് കുന്തിപ്പുഴയിലെ മുറിയംകണ്ണിക്കടവ്. കഴിഞ്ഞ ദിവസം രാത്രി ചെറിയ കെട്ടുവള്ളവുമായി ചിലര്‍ പുഴയില്‍ വിഷം കലക്കി മല്‍സ്യം പിടിച്ചിരുന്നു. രാത്രിയില്‍ നാട്ടുകാരുടെ അസാന്നിധ്യവും പോലിസ് പട്രോളിങ് ഇല്ലാത്തതും ഇത്തരക്കാര്‍ക്ക് സഹായകമാവുന്നു.
Next Story

RELATED STORIES

Share it