Flash News

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം : വിജ്ഞാപനമായി



കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു നിയമിച്ച റിട്ട. ഹൈക്കോടതി ജഡ്ജി പി എസ് ഗോപിനാഥന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങ ള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അപകടംമൂലമുണ്ടായ ദുരിതങ്ങള്‍, കഷ്ടനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സത്യവാങ്മൂലമോ, പത്രികയോ, നിര്‍ദേശങ്ങളോ വിശദാംശങ്ങളും ഫോണ്‍ നമ്പരും സഹിതം 27നു മുമ്പ് സെക്രട്ടറി, ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ അന്വേഷണ കമ്മീഷന്‍ പുല്ലുകാട്ട്, എസ്ആര്‍എം റോഡ്, എറണാകുളം നോര്‍ത്ത്- 682018 എന്ന വിലാസത്തിലോ ഈ-മെയിലിലോ  സമര്‍പ്പിക്കണം. ഫോണ്‍: 9495326050.
Next Story

RELATED STORIES

Share it