ernakulam local

പുറമ്പോക്ക് ഭൂമി കൈയേറി സ്വകാര്യ വ്യക്തികള്‍ ടൈല്‍ വിരിക്കുന്നത് തടഞ്ഞു



ആലുവ: വില്ലേജ് ഓഫിസിനോട് ചേര്‍ന്ന് പുറമ്പോക്ക് ഭൂമി കൈയേറി സ്വകാര്യ വ്യക്തികള്‍ ടൈല്‍ വിരിക്കുന്നത് നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ വില്ലേജ് ഓഫിസര്‍ അനധികൃത നിര്‍മാണം നിര്‍ത്താനും ഭൂമി പൂര്‍വസ്ഥിതിയിലാക്കാനും കൈയേറ്റക്കാര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കി.ആലുവ മെട്രോ സ്റ്റേഷന്‍ റോഡില്‍ ആലുവ വെസ്റ്റ് വില്ലേജ് ഓഫിസിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ ടൈല്‍ വിരിച്ച് കൈയേറാന്‍ നീക്കം നടത്തിയത്. സമീപത്തെ  ഫഌറ്റ് ഉടമകളും ആശുപത്രിയും മറ്റൊരു സ്വകാര്യ വ്യക്തിയുമാണ് പുറമ്പോക്ക് ഭൂമി തട്ടിയെടുക്കാന്‍ നീക്കം നടത്തിയതെന്നാണ് ആരോപണം. സ്റ്റോപ്പ് മെമ്മോ നല്‍കാനെത്തിയ വില്ലേജ് ഓഫിസറെ ഫഌറ്റ് ഉടമകളുമായി ബന്ധപ്പെട്ട ആളുകള്‍ അധിക്ഷേപിക്കാനും ശ്രമം നടത്തി. ഫഌറ്റില്‍ നിന്നും ആശുപത്രിയില്‍ നിന്നുമുള്ള മാലിന്യകുഴല്‍ പുറമ്പോക്ക് സ്ഥലത്ത് കൂടെ പൊതുകാനയിലേക്ക് വലിച്ച നിലയിലും കണ്ടെത്തി. ഇതിനെതിരേ നാട്ടുകാര്‍ നഗരസഭ അധികൃതര്‍ക്കും പരാതി നല്‍കി. ഏകദേശം അഞ്ച് സെന്റോളം സ്ഥലമാണ് കൈവശപ്പെടുത്താന്‍ നീക്കം നടത്തിയത്. കോടികള്‍ വിലവരുന്നതാണ് ഭൂമി. സമീപത്തെ ഫഌറ്റില്‍ താമസിക്കുന്നവരും ആശുപത്രിയിലെ വാഹനങ്ങളുമെല്ലാം പുറമ്പോക്ക് ഭൂമിയിലൂടെയാണ് വാഹനങ്ങള്‍ കൊണ്ടുപോയിരുന്നത്. നഗരസഭ കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് കൈയേറ്റം തടഞ്ഞത്. വില്ലേജ് ഓഫിസറയായ ഷാഹിനയെ വിളിച്ച് വരുത്തി രേഖകള്‍ പരിശോധിച്ച് കൈയേറ്റമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് നടപടിയെടുത്തത്.
Next Story

RELATED STORIES

Share it