Flash News

പുരസ്‌കാരത്തുക ജുനൈദ് ഖാന്റെ മാതാവിന് നല്‍കുമെന്ന് രാമനുണ്ണി

പുരസ്‌കാരത്തുക ജുനൈദ് ഖാന്റെ മാതാവിന് നല്‍കുമെന്ന് രാമനുണ്ണി
X


ന്യൂഡല്‍ഹി: തനിക്കു ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരത്തുക ഹിന്ദു വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ജുനൈദ് ഖാന്റെ മാതാവിന് നല്‍കുമെന്ന് സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി. പുരസ്‌കാരത്തുകയില്‍ നിന്ന്് മൂന്ന്് രൂപ മാത്രമെടുത്ത്് ബാക്കി തുക ജുനൈദിന്റെ മാതാവിന് നല്‍കുമെന്ന്് രാമനുണ്ണി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ''ഈ തുക ജുനൈദിന്റെ അമ്മയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു. അതുവഴി യഥാര്‍ഥ ഹിന്ദു പാരമ്പര്യമാണ് താന്‍ കാട്ടുന്നത്. താന്‍ യഥാര്‍ഥ ഹിന്ദുവാണ്. തന്റെ എളിയ പ്രവൃത്തി ഇന്ത്യയുടെ സാഹിത്യ സമൂഹം അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു''-രാമനുണ്ണി വ്യക്തമാക്കി.
ഹരിയാന സ്വദേശിയായ ഹാഫിസ് ജുനൈദ് എന്ന 16കാരനെ ഡല്‍ഹി- മഥുര തീവണ്ടിയാത്രയ്ക്കിടെ മുസ്‌ലിമാണെന്ന കാരണത്താല്‍ ഹിന്ദുത്വ ഭീകരര്‍ തല്ലിക്കൊന്ന് പുറത്തേക്കെറിയുകയായിരുന്നു.
ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് രാമനുണ്ണിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
Next Story

RELATED STORIES

Share it