Kollam Local

പുന്നല സ്‌കൂളില്‍ സാമൂഹിക വിരുദ്ധാക്രമണം



പത്തനാപുരം: പുന്നല സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ സാമൂഹിക വിരുദ്ധാക്രമണം. ഹെഡ് മാസ്റ്ററുടെ മുറിയും എന്‍സിസിയുടെ മുറിയും തുറക്കാന്‍ കഴിയാത്ത വിധം ചെളി വാരി തേച്ചു. കതകുകള്‍ക്ക് മുന്നില്‍ ചുടുകട്ട അടുക്കി വക്കുകയും ഹയര്‍സെക്കന്‍ഡറി ബ്ലോക്കിലെ ബെല്ലും നോട്ടീസ് ബോര്‍ഡും നശിപ്പിക്കുകയും ചെയ്തു. പാചകവാതകസിലിണ്ടര്‍ എടുത്ത് സമീപത്തെ വാട്ടര്‍ ടാങ്കില്‍ കളഞ്ഞു. പുതിയതായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്ന് ജന്നല്‍ ചില്ലുകള്‍ തകര്‍ത്തു. സ്‌ക്കൂള്‍ ബസിന്റെ പിന്നിലെ സൂചന ലൈറ്റുകള്‍ നശിപ്പിച്ചിട്ടുണ്ട്. കലോല്‍സവുമായി ബന്ധപ്പെട്ട് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ പരിശീലനത്തിനുണ്ടായിരുന്നു. ശബ്ദം കേട്ട് കുട്ടികള്‍ എത്തിയപ്പോള്‍ അക്രമിസംഘം ഓടി രക്ഷപ്പെടുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം പുന്നല ഹൈസ്‌ക്കൂളില്‍ നിന്നും പ്രൊജക്ടറുകളും അനുബന്ധ ഉപകരണങ്ങളും മോഷണം പോയിരുന്നു. പത്തനാപുരം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it