Kollam Local

പുനരുദ്ധാരണത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കരുതെന്ന്



കൊല്ലം: പുനരുദ്ധാരണത്തിന്റെ പേരില്‍ സാമ്പത്തിക പ്രതിസന്ധി കൊട്ടിഘോഷിച്ച് കെഎസ്ആര്‍ടിസിയെ തകര്‍ക്കരുതെന്ന് കെഎസ്ടിഇയു(എഐടിയുസി) ജനറല്‍ സെക്രട്ടറി എംജി രാഹുല്‍ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കുക, സുശീല്‍ഖന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക, ഇടതുപക്ഷ ബദലിലൂന്നിയ പുനരുദ്ധാരണ നയങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് 19ന് നടക്കുന്ന ചീഫ് ഓഫിസ് മാര്‍ച്ച  പ്രചരണാര്‍ഥം കൊട്ടാരക്കരയില്‍ നടന്ന ജില്ലാതല ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എംജി രാഹുല്‍.ജില്ലാ പ്രസിഡന്റ് എംടി ശ്രീലാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എഎസ് ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. ടിആര്‍ ബിജു, മോഹന്‍ദാസ്, എസ് ഹരികുമാര്‍ ശര്‍മ്മ, എ അനീസ് ജില്ലാ സെക്രട്ടറി എസ് ശിവകുമാര്‍, എ സുരേഷ്‌കുമാര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it