ernakulam local

പുനപരിശോധിക്കണം: എ എം യൂസഫ്

ആലുവ: നഗരത്തില്‍ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്‌കാര നടപടികള്‍ പുനപരിശോധിക്കണമെന്ന് മുന്‍ എംഎല്‍എ എ എം യൂസഫ് ആവശ്യപ്പെട്ടു. ഏകപക്ഷീയമായി നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം നഗരവികസനത്തെ തന്നെ കാര്യക്ഷമമായി ബാധിക്കും. ജനങ്ങള്‍ക്കും വ്യാപാരി സമൂഹത്തിനും ഒന്നടങ്കം കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന പരിഷ്‌കാര നടപടികള്‍ നിര്‍ത്തിവെക്കാന്‍ അധികൃ തര്‍ തയ്യാറാകണം. നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാന്‍ ഒട്ടനവധി  നടപടികള്‍ എടുക്കാനിരിക്കെ, ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത പരിഷ്‌കാര നടപടിയുടെ ഉത്തരവാദിത്വം സംബസിച്ച് എംഎല്‍എയും, എസ്പിയും തമ്മില്‍ തുടരുന്ന ശീതസമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ജനജീവിതത്തെ ബാധിക്കുന്ന അശാസ്ത്രീയമായ ട്രാഫിക്ക് സംവിധാനം നിര്‍ത്തിവച്ച് നാട്ടുകാരും, വ്യാപാരി സമൂഹവുമായി ചര്‍ച്ചക്ക് തയ്യാറായി പ്രശ്‌ന പരിഹാരം അടിയന്തിരമായുണ്ടാക്കണമെന്നും യൂസഫ് ആവ ശ്യപ്പെട്ടു.
Next Story

RELATED STORIES

Share it