പുത്തന്‍ചന്തയില്‍ മോഷണ പരമ്പര; നാല് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം
BY Sumeera SMR26 Feb 2016 7:14 AM GMT
Sumeera SMR26 Feb 2016 7:14 AM GMT
പന്മന: പന്മന പുത്തന്‍ചന്തയില്‍ മോഷണ പരമ്പരയെ തുടര്‍ന്ന് നാല് വ്യാപര സ്ഥാപനങ്ങളില്‍ മോഷണം നടന്നു. ഒരു വീട്ടിലും മറ്റൊരു കടയിലും മോഷണ ശ്രമവും നടന്നു. പുത്തന്‍ചന്ത ജങ്ഷനില്‍ വിജയകുമാറിന്റെ തുണിക്കട, അബ്ദുള്‍ സലാമിന്റെ ഹാര്‍ഡ് വെയര്‍ കട, മജീദിന്റെ അലുമിനിയം പാത്രക്കട, ഷാജഹാന്റെ പലചരക്ക് കട എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. തുണിക്കടയില്‍ നിന്ന് 6000 രൂപയും വസ്ത്രങ്ങളും ഉള്‍പ്പെടെയുളളവ മോഷണം പോയി. പലചരക്ക് കടയില്‍ നിന്ന് ചണം കവര്‍ന്നിട്ടുണ്ട്.
ഹാര്‍ഡ് വേയര്‍ കടയില്‍ നിന്ന് സാധനങ്ങളും പണവും മോഷണം പോയതില്‍ ഉള്‍പ്പെടുന്നു. പാത്രക്കടയില്‍ നിന്ന് പാത്രങ്ങളും മോഷണം പോയി. മോഷ്ടാക്കള്‍ സമീപത്തെ ഒരു വീട്ടിലും മറ്റൊരു കടയിലും മോഷണം നടത്താന്‍ ശ്രമം നടന്നു. ആറുമുറിക്കട ജങ്ഷനിലുളള അജയകുമാറിന്റെ വര്‍ക്ക് ഷോപ്പ് കുത്തിത്തുറന്ന് ലിവറും സ്കൂട്ടര്‍ വയറുകളും കവര്‍ന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് കവര്‍ന്ന ഉപകരണങ്ങളും വര്‍ക്ക്ഷോപ്പില്‍ നിന്ന് മോഷ്ടിച്ചെടുത്ത സാധനങ്ങളും ഉപയോഗിച്ചാണ് കടകള്‍ കുത്തി തുറന്നതെന്ന് ചവറ പോലിസ് പറഞ്ഞു.
പുത്തന്‍ചന്ത കൊല്ലശേരി മുരളീധരന്റെ വീടിന്റെ പൂട്ട് തകര്‍ക്കാനും ശ്രമം നടന്നു. തുണിക്കട തുറന്ന് കിടക്കുന്നതു കണ്ട നാട്ടുകാരില്‍ ചിലരാണ് പോലിസില്‍ വിവരം അറിയിപ്പിച്ചത്. സംഭവസ്ഥത്ത് വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT