Flash News

പുതുക്കാട് കുറുമാലിയില്‍ റെയില്‍വേ പാലത്തിലെപാളത്തില്‍ വിള്ളല്‍



തൃശൂര്‍: പുതുക്കാട് കുറുമാലിയില്‍ റെയില്‍വേ പാലത്തിലെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കുറുമാലി പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ എറണാകുളം ഭാഗത്തേക്ക് പോവുന്ന പാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30ഓടെ പട്രോളിങിനിടെയാണ് ജീവനക്കാര്‍ വിള്ളല്‍ കണ്ടെത്തിയത്. കീമാന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. വിള്ളല്‍ ശ്രദ്ധയില്‍പെട്ട കീമാന്‍ കെ എം യാക്കോബ് പുതുക്കാട് സ്‌റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കടന്നു പോവേണ്ടിയിരുന്ന എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഇതേതുടര്‍ന്ന് പുതുക്കാട് സ്‌റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. പിന്നീട് മെക്കാനിക്കല്‍ വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ 15 മിനിറ്റോളം വൈകിയാണ് പുതുക്കാട് സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടത്. വിള്ളലുണ്ടായതിനാല്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ട്രെയിനുകള്‍ കടത്തിവിടുന്നത്. എറണാകുളത്ത് നിന്നും വിദഗ്ധ സംഘമെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it