Flash News

പുതുക്കാട് കുറുമാലിയില്‍ റെയില്‍വെ പാളത്തില്‍ വിള്ളല്‍;ദുരന്തം ഒഴിവായത് തലനാരിഴക്ക്‌

പുതുക്കാട് കുറുമാലിയില്‍ റെയില്‍വെ പാളത്തില്‍ വിള്ളല്‍;ദുരന്തം ഒഴിവായത് തലനാരിഴക്ക്‌
X


പുതുക്കാട്: പുതുക്കാട് കുറുമാലിയില്‍ റെയില്‍വെ  പാലത്തിലെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. കുറുമാലി പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ എറണാകുളം ഭാഗത്തേക്ക് പോകുന്ന പാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30ഓടെ പെട്രോളിങിനിടെയാണ് ജീവനക്കാര്‍ വിള്ളല്‍ കണ്ടെത്തിയത്. കീമാന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. വിള്ളല്‍ ശ്രദ്ധയില്‍പെട്ട കീമാന്‍ കെ.എം. യാക്കോബ് പുതുക്കാട് സ്‌റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കടന്നു പോകേണ്ടിയിരുന്ന എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഇതേതുടര്‍ന്ന് പുതുക്കാട് സ്‌റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. പിന്നീട് മെക്കാനിക്കല്‍ വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ 15 മിനിറ്റോളം വൈകിയാണ് പുതുക്കാട് സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടത്. 20 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ കടത്തി വിടുന്നത്. എറണാകുളത്ത് നിന്നു വിദഗ്ധ സംഘമെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it