പുതിയ ഹയര്‍സെക്കന്‍ഡറികളില്‍ 660 അധ്യാപക തസ്തിക



തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍/ബാച്ചുകളില്‍ അധ്യാപക, ലാബ് അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്രിന്‍സിപ്പല്‍ 46, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ 232, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) 269, അപ്ഗ്രഡേഷന്‍ 113 എന്നിങ്ങനെ 660 അധ്യാപക തസ്തികയും ലാബ് അസിസ്റ്റന്റിന്റെ 47 തസ്തികയും സൃഷ്ടിക്കാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചത്. ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി ആരംഭിച്ച 33 (കെ) എന്‍സിസി ബറ്റാലിയന്റെ പ്രവര്‍ത്തനത്തിന് ജൂനിയര്‍ സൂപ്രണ്ട് 1, ക്ലാര്‍ക്ക് 5, ഓഫിസ് അറ്റന്‍ഡന്റ് 1, ചൗക്കിദാര്‍ 1, പാര്‍ട്ട് ടൈം സ്വീപ്പര്‍ 1, ഡ്രൈവര്‍ 3 എന്നീ തസ്തികകളും കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈല്‍ ലിക്വര്‍ ടെസ്റ്റിങ് ലബോറട്ടറിയില്‍ ജൂനിയര്‍ സയന്റിഫിക് ഓഫിസറുടെയും ലാബ് അസിസ്റ്റന്റിന്റെയും ഓരോ തസ്തിക വീതവും സൃഷ്ടിക്കും.  സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപറേറ്റീവ് ഫാര്‍മസിയിലെ  ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാനും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും തീരുമാനിച്ചു. ലൈഫ് മിഷന്‍ സിഇഒ അദീല അബ്ദുല്ലയ്ക്ക് നിര്‍മിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല നല്‍കി.
Next Story

RELATED STORIES

Share it