Flash News

പുതിയ സൂപ്പര്‍സോണിക് വിമാനം വരുന്നു : ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേക്ക് പറക്കാന്‍ രണ്ടര മണിക്കൂര്‍



ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേക്ക് രണ്ടര മണിക്കൂര്‍കൊണ്ട് പറന്നെത്താവുന്ന സൂപ്പര്‍ സോണിക് വിമാനവുമായി പുതിയ കമ്പനി. ഡെന്‍വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂം കമ്പനിയാണ് അത്യാധുനിക അതിവേഗ വിമാനം പുറത്തിറക്കുന്നത്. ആറു വര്‍ഷത്തിനകം വിമാനം യാത്രായോഗ്യമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ആറര മണിക്കൂറാണ് ന്യൂയോര്‍ക്കില്‍നിന്നു ലണ്ടനിലേക്ക് പറക്കാനെടുക്കുന്ന സയമം. ചൊവ്വാഴ്ച പാരീസ് എയര്‍ ഷോയിലാണ് ഇത്തരമൊരു വിമാനം കമ്പനി അവതരിപ്പിച്ചത്. ലോകത്തിലെ പ്രധാന പല വിമാനക്കമ്പനികളും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബൂമിന്റെ സ്ഥാപകനും മേധാവിയുമായ ബ്ലേക്ക് സ്‌കോള്‍ വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് ടോക്കിയോയിലേക്ക് അഞ്ചര മണിക്കൂര്‍കൊണ്ട് എത്തിച്ചേരുന്ന സര്‍വീസും ലോസ്ആഞ്ചലസില്‍നിന്ന് സിഡ്‌നിയിലേക്ക് എഴ് മണിക്കൂര്‍കൊണ്ട് എത്തിച്ചേരുന്ന സര്‍വീസും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ലണ്ടന്‍ യാത്രയ്ക്ക് അയ്യായിരം ഡോളറാണ് കമ്പനി കണക്കാക്കുന്ന ഏകദേശ യാത്രാകൂലി. എന്നാല്‍, ഇത്തരം വിമാന സര്‍വീസുകള്‍ സാമ്പത്തികനഷ്ടം വരുത്തുമെന്നതിനാല്‍ പ്രായോഗികമല്ലെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it