thrissur local

പുതിയ അംഗങ്ങള്‍ അധികാരമേറ്റു

തൃശൂര്‍: തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 55 അംഗങ്ങളും വ്യാഴാഴ്ച കോര്‍പ്പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 11.30 ന് ഏറ്റവും മുതിര്‍ന്ന അംഗമായ കുറ്റിമുക്ക് ഡിവിഷനില്‍ നിന്നുള്ള പ്രതിനിധി പി കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍ ഡിവിഷന്‍ ക്രമത്തില്‍ മറ്റ് 54 പ്രതിനിധികളേയും സത്യപ്രതിജ്ഞ ചെയ്യിച്ചു.
1 പൂങ്കുന്നം - വി. രാവുണ്ണി ( ബി. ജെ. പി ), 2. കുട്ടംകുളങ്ങര - ലളിതാംബിക ( ബിജെപി ), 3. പാട്ടുരാക്കില്‍ - ജോണ്‍ ഡാനിയല്‍ ( കോണ്‍ഗ്രസ് ), 4 . വിയ്യൂര്‍ - കെ. വി. ബൈജു - (കോണ്‍ഗ്രസ്), 5 പെരിങ്ങാവ് - പ്രസീജ ഗോപകുമാര്‍ ( കോണ്‍ഗ്രസ് ), 6 രാമവര്‍മപുരം - വി. കെ. സുരേഷ്‌കുമാര്‍ ( സി പി എം), 7 കുറ്റുമുക്ക് - പി. കൃഷ്ണന്‍ കുട്ടി ( സി പി എം), 8 വില്ലടം - കെഎം ശാന്ത ( സി പിഐ ) , 9 ചേറൂര്‍ - പ്രേമ കുമാരന്‍ ( സി പി എം ), 10 മുക്കാട്ടുകര - ഇഡി ജോണി (സി പി എം ) ,11 ഗാന്ധി നഗര്‍ - സുബിബാബു കടവില്‍ ( കോണ്‍ഗ്രസ് ), 12. ചെമ്പൂക്കാവ് - കെ മഹേഷ് - ( ബിജെപി ), 13 കിഴക്കുംപാട്ടുകര - ഗീത പി ( കോണ്‍ഗ്രസ് ), 14 പറവട്ടാനി - അനൂപ് കെ കെ ( സി പിഐഎം ), 15 . ഒല്ലൂക്കര - സതീഷ് എസ്‌സി - സി പിഐഎം ), 16 നെട്ടിശ്ശേരി - എം. ആര്‍ . റോസിലി ( കോണ്‍ഗ്രസ് ), 17 മുല്ലക്കര - ബീന പികെ (സി പി എം ), 18 . മണ്ണുത്തി - എ എസ് രാമദാസന്‍ - സി പി എം), 19 കൃഷ്ണപുരം - ബീന - (സിപിഐ), 20 കാളത്തോട് - എംഎല്‍ റോസി ( സ്വത ), 21 നടത്തറ - ഷീബ ബാബു - ജെഡി (എസ് ), 22 ചേലക്കോട്ടുകര - ടി ആര്‍ സന്തോഷ്‌കുമാര്‍ ( കോണ്‍ഗ്രസ് ), 23. മിഷന്‍ ക്വാര്‍ട്ടേഴ്‌സ് - ജോസി ചാണ്ടി ( കോണ്‍ഗ്രസ് ), 24 വളര്‍ക്കാവ് - ജയ മുത്തിപ്പീടിക ( കോണ്‍ഗ്രസ് ), 25 കുര്യച്ചിറ -ഷോമി ഫ്രാന്‍സീസ് ( കോണ്‍ഗ്രസ് ), 26 അഞ്ചേരി - സുരേഷിനി സുരേഷ് ( സി പി എം ), 27 കുട്ടമെല്ലൂര്‍ - എംഎന്‍ ശശീധരന്‍ - ( സിപി ഐഎം ), 28 പടവരാട് - വര്‍ഗ്ഗീസ് കണ്ടംകുളത്തി - സി പി എം, 29 എടക്കുന്നി - സിപി പോളി ( സ്വത ), 30 തൈക്കാട്ടുശ്ശേരി - ബിന്ദുകുട്ടന്‍ ( കോണ്‍ഗ്രസ് ), 31 ഒല്ലൂര്‍ - കരോളി ജോഷ്വ - ( കോണ്‍ഗ്രസ് ), 32 ചിയ്യാരം സൗത്ത് - കുട്ടിറാഫി ( സ്വത ), 33 ചിയ്യാരം നോര്‍ത്ത് - ജോക്കബ് പുലിക്കോട്ടില്‍ - ( സ്വത ), 34 കണ്ണംകുളങ്ങര - വിന്‍ഷി അരുണ്‍കുമാര്‍ ( ബിജെപി ), 35 പള്ളിക്കുളം - രാജന്‍ ജെ പല്ലന്‍( കോണ്‍ഗ്രസ് ), 36 തേക്കിന്‍കാട് - സംപൂര്‍ണ എംഎസ് (ബി ജെ പി), 37 കോട്ടപ്പുറം - പൂര്‍ണിമ സുരേഷ് (ബിജെ പി), 38 പൂത്തോള്‍ - പി. സുകുമാരന്‍ (സ്വതന്ത്രന്‍), 39 കൊക്കാല - അജിത ജയരാജന്‍ (സിപിഐഎം), 40 വടൂക്കര - പിസി ജ്യോതി ലക്ഷ്മി (സിപിഐഎം), 41 കൂര്‍ക്കഞ്ചേരി - ഗ്രീഷ്മ അജയ്‌ഘോഷ് (സിപി.ഐഎം), 42 കണിമംഗലം - അജിത വിജയന്‍ (സിപിഐ), 43 പനമുക്ക് - ഷീന ചന്ദ്രന്‍ (കോണ്‍ഗ്രസ്സ്), 44 നെടുപുഴ - ഷീബ പോള്‍സണ്‍ (സി പി എം), 45 കാര്യാട്ടുകര - ഫ്രാന്‍സിസ് ചാലിശ്ശേരി (കോണ്‍ഗ്രസ്സ്), 46 ചേറ്റുപ്പുഴ - അഡ്വ. എംകെ മുകുന്ദന്‍ (കോണ്‍ഗ്രസ്സ്), 47 പുല്ലഴി - രജനി വിജു (രജിത) (സി പി എം), 48 ഒളരി - സി. ബി ഗീത (കോണ്‍ഗ്രസ്സ്), 49 എല്‍ത്തുരുത്ത് - അനൂപ് ഡേവീസ് കാട (സി പി എം), 50 ലാലൂര്‍ - ലാലി ജെയിംസ് (കോണ്‍ഗ്രസ്സ്), 51 അരണാട്ടുകര - പ്രിന്‍സി രാജു (കോണ്‍ഗ്രസ്സ്), 52 കാനാട്ടുകര - സുനിത വിനോദ് (സി പി എം), 53 അയ്യന്തോള്‍ - വത്സല ബാബുരാജ് (കോണ്‍ഗ്രസ്സ്), 54 സിവില്‍സ്റ്റേഷന്‍ - എ പ്രസാദ് (കോണ്‍ഗ്രസ്സ്), 55 പുതൂര്‍ക്കര - അഡ്വ. എം പി ശ്രീനിവാസന്‍ (സി പി എം) എന്നിവരാണ് പുതുതായി ചുമതലയേറ്റ കോര്‍പ്പറേഷന്‍ ഭരണസമിതി അംഗങ്ങള്‍.
സത്യപ്രതിജ്ഞയെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ പ്രഥമ യോഗം കൃഷ്ണന്‍കുട്ടി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നവംമ്പര്‍ 18 ന് നടക്കും. ഇതിനുള്ള അറിയിപ്പ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് നല്‍കി.
Next Story

RELATED STORIES

Share it