Kottayam Local

പുണ്യം പൂങ്കാവനം പദ്ധതിയെ എഡിജിപി ബി സന്ധ്യ അഭിനന്ദിച്ചു

എരുമേലി: എരുമേലിയിലെ പുണ്യം പൂങ്കാവനം പദ്ധതിയെ എഡിജിപി ബി സന്ധ്യ അഭിനന്ദിച്ചു. ഇന്നലെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം എരുമേലിയെത്തിയ എഡിജിപി പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണ പരിപാടിയില്‍ സംസാരിച്ചപ്പോഴായിരുന്നു അഭിനന്ദനം. പദ്ധതിയില്‍ ഇന്നലെ പോലിസിനൊപ്പം ശുചീകരണത്തില്‍ എരുമേലിയിലെ ജാമിഅ ദാറുല്‍ ഫതഹ് യത്തിംഖാനയിലെ ഖുര്‍ആന്‍ പഠന വിദ്യാര്‍ഥികളും പങ്കെടുത്തു.ജില്ലാ പോലിസ് മേധാവി മുഹമ്മദ് റെഫീഖ്, എരുമേലിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ സ്‌പെഷ്യല്‍ ഓഫിസര്‍ എസ്പി അജിത്, ഡിവൈഎസ്പിമാരായ ഇമ്മാനുവേല്‍ പോള്‍, ജി അശോക് കുമാര്‍, അറബിക് കോളജ് ചെയര്‍മാന്‍ മുഹമ്മദ് ഇസ്മായില്‍ മൗലവി അല്‍ ഖാസിമി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജി ബൈജു, മണിമല സിഐ സുനില്‍ കുമാര്‍, എസ്‌ഐ മനോജ് മാത്യു, ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ് സംസാരിച്ചു. നൈനാര്‍ ജുമാ മസ്ജിദ്, വലിയമ്പലം, പേട്ട ധര്‍മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച എഡിജിപി പോലിസുദ്യോഗസ്ഥരുമായി ചന്ദനക്കുടം, പേട്ടതുള്ളല്‍ ദിവസങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
Next Story

RELATED STORIES

Share it