Idukki local

പുകയിലക്കെതിരേ മിനി മാരത്തണ്‍ : കോയമ്പത്തൂര്‍ സ്വദേശി വിജയി



തൊടുപുഴ: ലോക പുകയില വിരുദ്ധ ദിനത്തില്‍ തൊടുപുഴ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മിനി മാരത്തണ്‍  കൊച്ചി റേഞ്ച് ഐജി പി വിജയന്‍ ഫഌഗ് ഓഫ് ചെയ്തു. ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച് തൊടുപുഴ റിങ്  റോഡിലൂടെ 10 കിലോമീറ്റര്‍  ഓടി ന്യൂമാന്‍ കോളജ് ഗ്രൗണ്ടിലാണ് സമാപിച്ചത്. ഒന്നാം സ്ഥാനം വടിവേല്‍ കോയമ്പത്തൂരും രണ്ടം സ്ഥാനംഅജയകുമാര്‍ ബംഗളൂരുവും മൂന്നാം സ്ഥാനം സെബിന്‍ കോതമംഗലവും നേടി.വിജയികള്‍ക്ക് പി ജെ ജോസഫ് എംഎല്‍എ ക്യാഷ് അവാര്‍ഡും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമാപന സമ്മേളനത്തില്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് ജോമോന്‍ ജോ ണ്‍, സ്‌പോര്‍ട്‌സ് കൗണ്‍സി ല്‍ ജില്ലാ പ്രസിഡന്റ് കെ എ ല്‍ ജോസഫ്, ദ്രോണാചാര്യ കെ പി തോമസ്, തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അലക്‌സാണ്ടര്‍, ജോസഫ് ലൂക്കോസ്, ഹെജി പി ചെറിയാന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it