Idukki local

പീരുമേട് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം മടക്കി



പീരുമേട്: സ്വകാര്യ വ്യക്തി മണ്ണെടുത്തു സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ പീരുമേട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്നു ആശുപത്രിയില്‍  എത്തിച്ച മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്യാനാവാതെ മടക്കി അയച്ചു. കഴിഞ്ഞ ദിവസം രാത്രി വിഷം ഉള്ളില്‍ ചെന്ന് മരിച്ച ഉപ്പുതറ പത്തേക്കര്‍ സ്വദേശിയുടെ മൃതദേഹത്തിന്റെ പോസ്റ്റുമാര്‍ട്ടമാണ് മോര്‍ച്ചറി കെട്ടിടം അപകടത്തിലായതിനെ തുടര്‍ന്നു  മുടങ്ങിയത്. വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായ ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. മോര്‍ച്ചറി കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ മൃതദേഹം രാത്രയില്‍ സൂക്ഷിക്കുന്നതിനോ പരിശോധന നടത്തുന്നതിനോ കഴിയില്ലന്നു ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ മൃതദേഹവുമായി തിരികെ ഉപ്പുതറയിലേക്ക് മടങ്ങി. ശനിയാഴ്ച പകല്‍ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് പോസ്റ്റ്മാര്‍ട്ട നടപടികള്‍ നടന്നത്. കെട്ടിട നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തി മണ്ണെടുത്തതിനെ തുടര്‍ന്നാണ് പീരുമേട് താലൂക്ക് ആശുപത്രിമോര്‍ച്ചറി കെട്ടിടം അപകടാവസ്ഥയിലായത്. പുതിയ സൗകര്യം ഉണ്ടാകുന്നത് വരെ മോര്‍ച്ചറി കെട്ടിടം അടച്ചിടാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. മോര്‍ച്ചറി കെട്ടിടം അപകടാവസ്ഥയിലായതോടെ ആശുപത്രി അധികൃതരുടെ പരാതിയിയില്‍ പീരുമേട് തഹല്‍സിദാര്‍ സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. മോര്‍ച്ചറിയുടെ സംരക്ഷണഭിത്തി തകര്‍ന്നതോടെ കെട്ടിടവും ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ്. മോര്‍ച്ചറി കെട്ടിടത്തിന്റെ തറ ഉള്‍പ്പെടെ ഇളകിയ നിലയിലാണ്. കെട്ടിടത്തിന്റെ ഭിത്തിയ്ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിനു അടിവശത്ത് നിന്നും വന്‍തോതില്‍ മണ്ണു നീക്കം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it