Kottayam Local

പീഡനക്കേസിലെ പ്രതി കാല്‍കിലോകഞ്ചാവുമായി അറസ്റ്റില്‍

ചങ്ങനാശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കാല്‍കിലോ കഞ്ചാവുമായി അറസ്റ്റില്‍. മാടപ്പള്ളി പുന്നക്കുന്നു പുതുപ്പറമ്പില്‍ സിബിജിത്തിനെയാണ് (സച്ചിന്‍-22) ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീഖിന്റ കീഴിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തെങ്ങണാ, പെരുമ്പനച്ചി, മാടപ്പള്ളി, മാമ്മൂട് ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു എത്തിച്ചുകൊടുത്തുവന്നവരില്‍ പ്രധാനിയായ ഇയാള്‍ തമിഴ്‌നാട്ടിലെ കമ്പത്തു സുഹൃത്തുക്കളുമായി പോയായിരുന്നു ഇവ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. അവിടെ നിന്ന് 3000 രൂപയ്ക്കു വാങ്ങി ഇവിടെ കാല്‍കിലോയിക്ക് 6000 രൂപയ്ക്കാണു വില്‍പ്പന നടത്തിയിരുന്നത്. വാകത്താനം, മണിമല ഭാഗത്തെ ചെറുകിട കച്ചവടക്കാര്‍ക്കും ഇയാള്‍ കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നു. ചെറിയ പൊതികളാക്കി 500 രൂപ വരെയാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നത്. തെങ്ങണാ ഭാഗത്തു നിന്ന് ഇന്നലെ രാവിലെയാണ് ഇയാളെ പിടികൂടിയത്. മൂന്നു മാസം മുമ്പു കഞ്ചാവുമായി പോലിസ് പിടിയിലായിട്ടുള്ള ഇയാള്‍ നിരവധി അടിപിടി കേസില്‍ പിടികിട്ടാപ്പുള്ളിയുമാണ്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീഖിന്റെ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സിഐ കെ പി വിനോദ്, തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ്, ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ കെ കെ റെജി, ആന്റണി സെബാസ്റ്റ്യന്‍, അന്‍സാരി, പ്രതീഷ് രാജ്, അരുണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it