wayanad local

പീച്ചംകോട് ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം



മാനന്തവാടി: പീച്ചംകോട് ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. സിവില്‍ സപ്ലൈസ് ഗോഡൗണുകളിലേക്കുള്ള പലചരക്ക് സാധനങ്ങള്‍ ഇറക്കാന്‍ വന്ന ലോഡിങ് തൊഴിലാളികളെ പീച്ചംകോട് നിവാസികളായ ലോഡിങ് തൊഴിലാളികള്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നയത്തിന്റെ ഭാഗമായി മൊത്തവിതരണക്കാരെ ഒഴിവാക്കി സിവില്‍ സപ്ലൈസ് നേരിട്ടാണ് ഭക്ഷ്യവിഭവങ്ങള്‍ സംഭരിക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ മാനന്തവാടിയിലെ ചുമട്ടുതൊഴിലാളികളായ 13ഓളം പേര്‍ക്ക് മറ്റിടങ്ങളില്‍ ലോഡിറക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, തങ്ങളുടെ തൊഴിലിടത്തില്‍ പുറമെയുള്ളവര്‍ അതിക്രമിച്ച് ജോലിയെടുത്താല്‍ അതു തൊഴിലിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് തദ്ദേശവാസികളായ തൊഴിലാളികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇരു വിഭാഗം തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പിന്നീട് വെള്ളമുണ്ട സ്‌റ്റേഷനില്‍ നിന്നു പോലിസെത്തിയാണ് തൊഴിലാളികളെ നിയന്ത്രിച്ചത്.
Next Story

RELATED STORIES

Share it