Flash News

പിവി അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

പിവി അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
X


മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ പിവി അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു രണ്ടാഴ്ചയ്ക്കകം തടയണ പൊളിച്ചുമാറ്റാനാണ് നിര്‍ദേശം.  ഇതിനായി ഒരു മേല്‍നോട്ട സമിതിയെ നിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വനംവകുപ്പിന്റയോ ജലസേചന വകുപ്പിന്റെയോ അനുമതി കൂടാതെയായിരുന്നു തടയണ നിര്‍മ്മിച്ചിരുന്നത്. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ തടയണ നിര്‍മ്മാണത്തില്‍ ലംഘിക്കപ്പെട്ടതായി  പെരിന്തല്‍മണ്ണ ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉരുള്‍പൊട്ടലുണ്ടാകാന്‍  തടയണ കാരണമായേക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വനത്തിനുള്ളില്‍ അരുവി തടസപ്പെടുത്തി രണ്ടു വര്‍ഷം മുന്‍പാണ് തടയണ നിര്‍മിച്ചത്.
Next Story

RELATED STORIES

Share it