wayanad local

പിലാക്കാവില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ബഹുദൂരം മുന്നില്‍

മാനന്തവാടി: നഗരസഭയുടെ പ്രഥമ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ബഹുദൂരം മുന്നില്‍.
രണ്ടാം വാര്‍ഡായ പിലാക്കാവില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ കെ അബ്ദുല്‍ സമദാണ് പ്രചാരണത്തിലും ചിട്ടയോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളിലും മറ്റു സ്ഥാനാര്‍ഥികളെ പിന്നിലാക്കി മുന്നേറുന്നത്. കഴിഞ്ഞ ഗ്രാമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്ന എസ്ഡിപിഐ ഇത്തവണ വിജയത്തില്‍ കവിഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഡിവിഷനിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥി മൂന്നു തവണ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
പുറമെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലൂടെ മുന്നണികളെ പിന്നിലാക്കി. മുന്നണികള്‍ പ്രദേശത്ത് യാതൊരു വികസന പ്രവര്‍ത്തനങ്ങളും എത്തിക്കാത്തതിലുള്ള വോട്ടര്‍മാരുടെ പ്രതിഷേധമാണ് അബ്ദുല്‍സമദിന് അനുകൂലമാവുന്നത്.
Next Story

RELATED STORIES

Share it