Pathanamthitta local

പിരിച്ചുവിട്ട തൊഴിലാളി തോട്ടം മാനേജരെ മുറിയില്‍ പൂട്ടിയിട്ടു



റാന്നി: പെരുനാട് ധന്യ എസ്റ്റേറ്റിലെ നിരാലംബയായ സ്ത്രീ തൊഴിലാളിയെ ആനുകൂല്യങ്ങള്‍ നിഷേധിച്ചു പിരിച്ചുവിട്ട സംഭവത്തെ തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ മാനേജരെ മുറിയില്‍ പൂട്ടിയിട്ടു. രണ്ടു മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ പോലിസ് സംഘം മോചിപ്പിച്ചു. ഇന്ന് വൈകീട്ട് സ്‌റേഷന്‍ഹൗസ് ഓഫിസറുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ തൊഴിലാളികള്‍ പിരിഞ്ഞു. മടത്തുംമൂഴി ഇടത്തറ നെല്ലിമൂട്ടില്‍ എന്‍ എം അജിതയെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ടായിരുന്നു സമരം. മിനിമം വേതന നിയമ പ്രകാരം കുറഞ്ഞ കൂലി പോലും നല്‍കാത്ത നടപടി ചോദ്യം ചെയ്തു അജിത ആറുമാസം മുമ്പ്് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ജൂണ്‍ അഞ്ചിന് നോട്ടിസ് പ്രകാരം ഉടമയുടെ പ്രതിനിധി ഹാജരായി പണം നല്‍കാം എന്ന് വാക്കാല്‍ പറഞ്ഞു. ഇതിനിടെ അജിതയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മാനേജരെ മുറിയില്‍, പൂട്ടി അജിത പുറത്തു സത്യഗ്രഹം ആരംഭിച്ചു. ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം ഓമന സത്യന്‍, വി എന്‍ ജയകുമാര്‍, എന്‍ എം ബഷീര്‍, പി എം ജോണ്‍സണ്‍, ടി പുഷ്പാകരന്‍, അലക്സാണ്ടര്‍, പൊന്നുസ്വാമി, സുരേഷ് കൊക്കത്തോട് സംബന്ധിച്ചു.
Next Story

RELATED STORIES

Share it