palakkad local

പിരായിരി മേഖലയില്‍ മാലിന്യം കുമിയുന്നു: ജനങ്ങള്‍ ദുരിതത്തില്‍

പിരായിരി: നഗരപരിധിയില്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുമ്പോള്‍ പഞ്ചായത്തുകളില്‍ മാലിന്യം കൊണ്ട് പൊറുതിമുട്ടുകയാണ് പിരായിരി പദേശവാസികള്‍. വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും കുമിഞ്ഞുകൂടുന്ന മാലിന്യക്കൂമ്പാരം പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. ഇത്തരത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതോടെ രാപകലന്യേ നാല്‍ക്കാലികളുടെയും നായ്ക്കളുടെയും സൈ്വരവിഹാരം കൂടിയായിയിരുക്കുകയാണിവിടം. മിക്കയിടത്തും പഞ്ചായത്തധികൃതര്‍ ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം നോക്കുകുത്തികളാവുകയാണ്.
പള്ളിക്കുളം ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പ് വര്‍ഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. എന്നാല്‍ ശിവന്‍ കോവിലിനും തരവത്ത്പടിക്കുമിടക്കുള്ള റോഡില്‍ അടുത്തിയെയായി മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചിരിക്കുകയാണ്. പിരായിരി വില്ലേജോഫിസിനു മുന്‍വശത്തുമുള്ള ഭാഗത്തും മാലിന്യ നിക്ഷേപത്തിനെതിരെ ബോര്‍ഡു വെച്ചിട്ടുണ്ടെങ്കിലും ഇതിന്റെ സമീപത്താണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി മാലിന്യങ്ങള്‍ തള്ളുന്നത്. ഇതുമൂലം രാത്രി കാലങ്ങളില്‍ തെരുവുനായ ശല്യം കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയിയാരിക്കുകയാണ്. മാലിന്യ നിക്ഷേപ പ്രശ്‌നത്തില്‍ പഞ്ചായത്തിന്റെ നടപടി പ്രഹസനമാവുന്നതാണ് പ്രദേശം മാലിന്യം നിക്ഷേപ കേന്ദ്രമായി മാറാന്‍ കാരണമെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it