Pathanamthitta local

പിതാവിന്റെ മര്‍ദനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്ക്



പത്തനംതിട്ട: പിതാവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ രണ്ടു കുട്ടികളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കൈപ്പട്ടൂര്‍ കുറ്റിയില്‍ ശിവനെ(40) പോലിസ് കസ്റ്റഡിയില്‍ എടുത്തു. മക്കളായ ശിവരാജ് (12), ശിവപ്രസാദ് (ഏഴ്) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശിവപ്രസാദിന്റെ തലയ്ക്കു പൊട്ടലുണ്ട്. ഇത് ശിവന്‍ കാലില്‍ പിടിച്ച് നിലത്തടിച്ചതിനെത്തുടര്‍ന്നാണെന്നു പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും പോലിസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. കുട്ടികളുടെ അമ്മ ഏറെ നാളായി കൂടെയില്ല. ഇവര്‍ ഇന്ന് എത്തുമെന്നാണ് കരുതുന്നത്. കുട്ടികള്‍ ചൈല്‍ഡ് ലൈനിന്റെ നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it