Flash News

പിണറായി സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ല : ചന്ദ്രബോസിന്റെ കുടുംബം



തൃശൂര്‍: പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം. നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത തങ്ങളെ ഭയപ്പെടുത്തിയാതായും ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് കേസ് നേര്‍വഴിയില്‍ പോവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സി പി ഉദയഭാനുവിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം മുഖ്യമന്ത്രിയെ സമീപിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അമല്‍ദേവ് പറഞ്ഞു.
Next Story

RELATED STORIES

Share it