Alappuzha local

പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റ്: വി ഡി സതീശന്‍



ചേര്‍ത്തല:  മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പറഞ്ഞു.
ഫുഡ് കോര്‍പറേഷന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരി റേഷന്‍ കടകളില്‍ വിതരണം ചെയ്യാന്‍ കഴിയാതെ പോയ ഭക്ഷ്യമന്ത്രി കേരള നാടിന് ആവശ്യമില്ലായെന്ന് വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് മധ്യമേഖല ജാഥയുടെ ചേര്‍ത്തലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനം കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്വാഗതസംഘം ചെയര്‍മാന്‍ സി കെ ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റന്‍ അനൂപ് ജേക്കബ് എംഎല്‍എ, സി പി ജോണ്‍, എം മുരളി, സി ആര്‍ ജയപ്രകാശ്, എം ലിജു, എ എ ഷുക്കൂര്‍, ബി രാജശേഖരന്‍, ജോര്‍ജ് ജോസഫ്, എസ് ശരത്, കെ എന്‍ സെയ്തുമുഹമ്മദ്, എം കെ ജിനദേവ്, സി വി തോമസ്, ആര്‍ ശശിധരന്‍, ജോണി തച്ചാറ, കെ ആര്‍ രാജേന്ദ്രപ്രസാദ്, ഐസക് മാടവന പ്രസംഗിച്ചു.
ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അസാമാന്യ നേതൃപാടവം തെളിയിച്ച നേതാവായിരുന്നു തച്ചടി പ്രഭാകരന്‍ എന്ന് വി ഡി സതീശന്‍ എംഎല്‍എ അനുസ്മരിച്ചു. പ്രസ്ഥാനത്തിന് ഊര്‍ജ്ജവും, ഓജസ്സും പകര്‍ന്നു നല്‍കിയ  പ്രവര്‍ത്തകരുടെ ആവേശമായിരുന്നു തച്ചടിപ്രഭാകരന്‍ ഡിസിസിയില്‍ സംഘടിപ്പിച്ച തച്ചടി  പ്രഭാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന മികച്ച കര്‍മ്മയോഗിയും, സഹകാരിയുമായിരുന്ന തച്ചടി പ്രഭാകരന്‍ വളരെക്കുറച്ച് കാലം മാത്രമേ ധനകാര്യവകുപ്പ് മന്ത്രിയായി ഉരുന്നിട്ടുള്ളു എങ്കിലും ആലപ്പുഴ ജില്ലയുടെ അടിസ്ഥാന വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എം ലിജു അദ്ധ്യക്ഷത വഹിച്ചു, കെപിസിസി വൈസ്പ്രസിഡന്റ് ലാലി വിന്‍സെന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി പി സി വിഷ്ണുനാഥ്, മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുളി, കെപിസിസി സെക്രട്ടറി അഡ്വ. കെ പി ശ്രീകുമാര്‍,  കെപിസിസി നിര്വ്വാഹക സമിതി അംഗം ഡി സുഗതന്‍, ഡിസിസി ഭാരവാഹികളായ റ്റി സുബ്രഹ്മണ്യദാസ്, പി ഉണ്ണികൃഷ്ണന്‍, സുനില്‍ ജോര്‍ജ്, സഞ്ജീവ് ഭട്ട്, പ്രമോദ് ചന്ദ്രന്‍, റ്റി വി രാജന്‍, ആര്‍ ബി നിജോ, സിറിയക് ജേക്കബ്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ബഷീര്‍ കോയാപറമ്പന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it